Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്ന്യാലി ഗവ. യു.പി...

പന്ന്യാലി ഗവ. യു.പി സ്‌കൂളില്‍ ശാസ്ത്രപാര്‍ക്ക് തുറന്നു

text_fields
bookmark_border
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതി​െൻറ ഭാഗമായി കുട്ടികളില്‍ ശാസ ത്രബോധം വളര്‍ത്താൻ ഓമല്ലൂര്‍ പന്ന്യാലി ഗവ. സ്‌കൂളില്‍ സമഗ്രശിക്ഷ കേരളം അനുവദിച്ച ശാസ്ത്ര പാര്‍ക്ക് ജില്ല പഞ്ചായത്ത് അംഗം എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. 2017-18 അധ്യയനവര്‍ഷത്തെ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് തുക ഉപയോഗിച്ച് നിർമിച്ച കുട്ടികളുടെ പാര്‍ക്ക് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത വിജയനും കുട്ടികളുടെ അക്കാദമിക മികവുകളുടെ നേരവതരണം 'പഠനോത്സവം' പഞ്ചായത്ത് അംഗം ലക്ഷ്മി മനോജും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സാജു കൊച്ചുതുണ്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബ്ലസന്‍ ടി. എബ്രഹാം, ഡി.പി.ഒ -എസ്. എസ്.കെ ഡോ. ആര്‍. വിജയമോഹനന്‍, എ.ഇ. ഒ എൻ. അനില്‍കുമാര്‍, ജെ.കെ.ടി. ജോര്‍ജ്, കെ.ജി. മിനി, പ്രഥമാധ്യാപിക എം.കെ. ത്രിജയകുമാരി, പി.എസ്. ജയിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ശാസ്ത്ര ക്വിസ് മത്സരവും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്ര പാര്‍ക്ക് കാണാനും മനസ്സിലാക്കാനുമുള്ള അവസരവും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story