Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്തിസാന്ദ്രമായി...

ഭക്തിസാന്ദ്രമായി മഞ്ഞിനിക്കര; തീർഥാടകർ ഒഴുകിയെത്തി

text_fields
bookmark_border
മഞ്ഞിനിക്കര: നാടി​െൻറ നാനാഭാഗത്തുനിന്ന് കാൽനടയായെത്തിയ തീർഥാടകരെ കൊണ്ട് മഞ്ഞനിക്കര നിറഞ്ഞുകവിഞ്ഞു. ഓമല്ലൂർ കുരിശ്ശടിയിൽ മൂന്നരയോടെയെത്തിയ തീർഥാടക സംഘത്തെ ദയറായുടെയും മോർ സ്തേഫാനോസ് പള്ളിയുടെയും നേതൃത്വത്തിൽ സ്വീകരിച്ച് കബറിങ്കലേക്ക് ആനയിച്ചു. പാത്രിയർക്ക പ്രതിനിധിയും സ്വീഡൻ ആർച്ച് ബിഷപ്പുമായ മോർ ദീയസ്കോറസ് അത്താശ് മെത്രാപ്പൊലീത്ത തീർഥാടക സംഗമം ഉദ്ഘാടനം ചെയ്തു. സഭക്ക് ദൈവംതന്ന സമ്പത്താണ് പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ കബറിടമെന്നും സ്നേഹത്തി​െൻറ പ്രതീകമായ കബറിടം സുറിയാനിസഭ പിതാക്കന്മാർക്ക് മലങ്കരയുമായുള്ള സ്നേഹബന്ധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷതവഹിച്ചു. മോർ സേവേറിയോസ്, മോർ തെയോഫിലോസ്, മോർ ഈവാനിയോസ്, മോർ തീമോത്തിയോസ്, മാർ മിലിത്തിയോസ്, മോർ ദീയസ്കോറോസ്, മോർ അത്തനാസിയോസ്, മോർ ഇവാനിയോസ്, മോർ സിൽവാനിയോസ്, മോർ പോളികാർപ്പസ്, മോർ ഐറേനിയോസ്, മോർ തേവോദോപ്പോസ്, മോർ അലക്സാന്ത്രയോസ് തുടങ്ങിയ മെത്രാപ്പൊലീത്തമാർ പങ്കെടുത്തു. പാത്രിയർക്ക പ്രതിനിധിയുടെ പ്രസംഗം മോർ ഗീവർഗീസ് കുറീലോസ് മെത്രാപ്പൊലീത്ത പരിഭാഷപ്പെടുത്തി. ശനിയാഴ്ച പുലർച്ച മൂന്നുമണിക്ക് മോർ സ്തേഫാനോസ് പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ദയറ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story