Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചരിത്രം വളച്ചൊടിച്ച്...

ചരിത്രം വളച്ചൊടിച്ച് സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമം -ജെ. നന്ദകുമാര്‍

text_fields
bookmark_border
ചെറുകോൽപുഴ: പാരമ്പര്യങ്ങളെയും ചരിത്ര പശ്ചാത്തലത്തെയും വളച്ചൊടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുവ ഴി സാംസ്‌കാരിക അധഃപതനം സൃഷ്ടിച്ച് രാഷ്ട്രങ്ങളെപ്പോലും അട്ടിമറിച്ച ചരിത്രം ലോകത്തുണ്ടെന്നും ഈ നയം ആധുനിക രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ഭാരതീയ പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാർ. അയിരൂര്‍ ചെറുകോല്‍പുഴ 107ാമത് ഹിന്ദുമത പരിഷത്തിൽ ആചാര്യാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലേതുള്‍പ്പെടെ പരമ്പരാഗതമായി നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടുകയും തിരുത്തി പ്രചരിപ്പിക്കുകയും ചെയ്യുന്നതുവഴി സാംസ്‌കാരിക അധഃപതനം സൃഷ്ടിക്കുകയും അതുവഴി എല്ലാം കൈയടക്കാനുള്ള ഹീനശ്രമം നടപ്പാക്കുകയുമാണ് അധികാരികള്‍ ചെയ്യുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു. വാഴൂര്‍ തീർഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഢധ്വജാനന്ദജി അധ്യക്ഷത വഹിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ബി. പദ്മകുമാർ, പന്തളം എൻ.എസ്.എസ് കോളജ് മലയാള വിഭാഗം പ്രഫസര്‍ ഡോ. സുരേഷ് മാധവ്, ഹിന്ദുമത മഹാമണ്ഡലം ട്രഷറര്‍ ടി.കെ. സോമനാഥന്‍ നായർ, കെ.കെ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story