Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സർവിസ്​ മുടങ്ങി: യാത്രക്കാർ ബസ്​ തടഞ്ഞിട്ടു

text_fields
bookmark_border
തിരുവല്ല: ട്രിപ്പുകൾ മുടങ്ങിയതിൽ പ്രതിഷേധിച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസുകൾ തടഞ്ഞ ിട്ടു. ആലപ്പുഴ റൂട്ടിലേക്കുള്ള ട്രിപ്പുകൾ മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വനിതകളടക്കം നൂറോളം യാത്രക്കാർ ബസുകൾ തടഞ്ഞത്. വിവിധ ഭാഗങ്ങളിൽനിന്ന് സ്റ്റാൻഡിലേക്കെത്തിയ ബസുകൾ എല്ലാം പ്രതിക്ഷേധക്കാർ തടഞ്ഞു. വൈകീട്ട് അഞ്ച് മുതൽ ആറു വരെ ആറ് ബസുകളാണ് ചങ്ങനാശ്ശേരി, അമ്പലപ്പുഴ വഴി ആലപ്പുഴയിലേക്ക് സർവിസ് നടത്തുന്നത്. എന്നാൽ, ചങ്ങനാശ്ശേരി വഴിയുള്ള 5.10‍​െൻറ ബസ് മാത്രമാണ് ബുധനാഴ്ച സർവിസ് നടത്തിയത്. തുടർന്നുള്ള ട്രിപ്പുകൾ മുടങ്ങിയതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്‌. ദീർഘദൂര സർവിസ് അടക്കം സ്റ്റാൻഡിൽ തടഞ്ഞിട്ടതോടെ അവയിൽ വന്ന യാത്രക്കാരും മുക്കാൽ മണിക്കൂറോളം സ്റ്റാൻഡിൽ കുടുങ്ങി. സ്റ്റേഷൻ മാസ്റ്റർ അടക്കം ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അമ്പലപ്പുഴ വഴി ആലപ്പുഴയിലേക്കുള്ള ബസ് അനുവദിച്ചതോടെയാണ് ആറേകാലോടെ പ്രതിഷേധം അവസാനിച്ചത്. ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച നടന്ന സ്വകാര്യ ബസ് പണിമുടക്ക് മൂലം യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് ട്രിപ്പുകൾ വൈകാൻ ഇടയാക്കിയതെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story