Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളി താലൂക്ക്​...

മല്ലപ്പള്ളി താലൂക്ക്​ ആശുപത്രിയിലും ബ്ലോക്ക് ഓഫിസിലും തുമ്പൂർമുഴി മാലിന്യ സംസ്കരണം

text_fields
bookmark_border
മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിലും ബ്ലോക്ക് ഓഫിസിലും മാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ പദ്ധതി നടപ്പാ ക്കും. സ്ഥാപനതല ഉറവിട മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷ​െൻറ സഹായത്തോടെയാണ് പദ്ധതി തയാറാക്കുന്നത്. രണ്ടു സ്ഥലങ്ങളിലും മാലിന്യ സംസ്കരണത്തിനായി പ്രത്യേക സംവിധാനം നിർമിക്കും. ഒരു യൂനിറ്റിന് രണ്ടുലക്ഷത്തോളം രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രാഥമിക പരിശോധന ശുചിത്വ മിഷ​െൻറ നേതൃത്വത്തിൽ നടത്തി. താലൂക്ക് ആശുപത്രി അങ്കണത്തിലെത്തിയ സംഘം വിശദ പരിശോധനക്ക് ശേഷമാണ് മടങ്ങിയത്. രോഗികളും ജീവനക്കാരും ഉപേക്ഷിക്കുന്ന ജൈവ മാലിന്യം കമ്പോസ്റ്റാക്കാനുള്ള ശാസ്ത്രീയ മാർഗമായ തുമ്പൂർമുഴി മാലിന്യ സംസ്കരണ പദ്ധതി സംസ്ഥാനത്ത് പലയിടത്തും വിജയിച്ച പശ്ചാത്തലത്തിലാണ് മല്ലപ്പള്ളിയിലും ആരംഭിക്കുന്നതെന്ന് ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ കെ. രശ്മിമോൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ, വൈസ് പ്രസിഡൻറ് രോഹിണി ജോസ്, അംഗങ്ങളായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, രമ്യ മനോജ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, അസി. സെക്രട്ടറി സാം കെ. സലാം, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ജി. കണ്ണൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ കെ.ആ‌ർ. അജയ്, ടെക്നിക്കൽ കൺസൽട്ടൻറ് ജെറിൻ ജയിംസ് വറുഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു മാരേട്ട്, നിഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story