Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല സ്​റ്റേഡിയം:...

ജില്ല സ്​റ്റേഡിയം: എൽ.ഡി.എഫ്​ 12 മണിക്കൂർ സത്യഗ്രഹ സമരം സംഘടിപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജില്ല സ്റ്റേഡിയം വികസനം നഗരസഭ അട്ടിമറിക്കുന്നതായി ആരോപിച്ച് വീണ ജോർജ് എം.എൽ.എ നേതൃത്വത്തിൽ എൽ. ഡി.എഫ് സെൻട്രൽ ജങ്ഷനിൽ 12 മണിക്കൂർ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. റോഡിൽ പന്തലിട്ടായിരുന്നു സമരം. ഇത് ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമായി. തിങ്കളാഴ്ച മുതൽ നഗരസഭ ഒാഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 10 വരെയായിരുന്നു സമരം. അഡ്വ. പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. എൻ. സജികുമാർ അധ്യക്ഷത വഹിച്ചു. ടി. സക്കീർഹുസൈൻ സ്വാഗതം പറഞ്ഞു. വീണ ജോർജ് എം.എൽ.എ, ടി.കെ.ജി. നായർ, എ. പദ്മകുമാർ, ജെറി ഇൗശോ ഉമ്മൻ, സുരേഷ്കുമാർ, അമൃതം ഗോകുലം, ബി. ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു. സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ധാരണപത്രത്തെ ചൊല്ലി നഗരസഭ ഭരണകക്ഷിയും എൽ.ഡി.എഫും തമ്മിലെ അഭിപ്രായ ഭിന്നത രൂക്ഷമായി. കായിക മന്ത്രി ഇ.പി. ജയരാജൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിലും തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നാണ് വെള്ളിയാഴ്ച കൗൺസിൽ യോഗം വിളിച്ച് അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞത്. ഭരണകക്ഷി അംഗങ്ങൾ ധാരണപത്രത്തിൽ ഒപ്പിടുന്നതിനെ എതിർത്തു. നഗരസഭയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്ന തരത്തിലുള്ള ധാരണപത്രത്തിൽ ഒപ്പിടില്ല എന്നാണ് ഭരണകക്ഷി തീരുമാനം. സ്റ്റേഡിയത്തി​െൻറ നടത്തിപ്പും ചുമതലയും സക്കാർ അനുമതിയോടുകൂടി ഏതെങ്കിലും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളെ ആവശ്യമെന്ന് തോന്നുന്നപക്ഷം ഒന്നാംകക്ഷിയായ സ്പോർട്സ് വകുപ്പിന് ഏൽപിക്കാവുന്നതാണെന്ന ധാരണപത്രത്തിലെ ഒമ്പതാമത്തെ വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അവർ. സർക്കാർ കൊണ്ടുവന്ന വികസന പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് എൽ.ഡി.എഫ് ആരോപണം. ധാരണപത്രത്തിൽ ഒപ്പിടുംവരെ സമരപരിപാടികളുമായി മുന്നോട്ട് േപാകുമെന്നും എൽ.ഡി.എഫ് പറയുന്നു. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറോളമാണ് ചെയർപേഴ്സണനെയും കൗൺസിലർമാരെയും കൗൺസിൽ ഹാളിൽ എൽ.ഡി.എഫ് അംഗങ്ങൾ ഉപരോധിച്ചത്. ആെരയും കടത്തിവിടാതെയും പുറത്തേക്ക് ഇറക്കാതെയും സി.പി.എം പ്രവർത്തകർ നഗരസഭ ഒാഫിസ് പൂട്ടുകയും ചെയ്തിരുന്നു. നഗരസഭ ഉപരോധവുമായി എൽ.ഡി.എഫ് വന്നാൽ നേരിടാനാണ് യു.ഡി.എഫ് തീരുമാനം. ധാരണപത്രത്തിൽ ഒപ്പിട്ടാൽ സ്റ്റേഡിയത്തി​െൻറ അവകാശം നഷ്ടപ്പെടുമെന്ന് കാണിച്ച് യു.ഡി.എഫും പൊതുയോഗങ്ങൾ സംഘടിപ്പിച്ച് ശക്തിതെളിയിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർലമ​െൻറ് തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സന്ദർഭത്തിൽ ഇരുകൂട്ടരും ഒട്ടും പിേന്നാട്ട് പോകാനും സാധ്യതയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story