Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവരൾച്ച തുടങ്ങി കോന്നി...

വരൾച്ച തുടങ്ങി കോന്നി താഴം മേഖലയിൽ കുടിവെള്ളക്ഷാമം

text_fields
bookmark_border
കോന്നി: കോന്നി താഴം മേഖലയിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം. സാധാരണ മാർച്ച് പകുതിയോടെയാണ് ക്ഷാമം ആരംഭിക്കുന്നത്. ഇത്തവണ ജനുവരി പകുതിയോടെ തന്നെ കുടിവെള്ളം കിട്ടാക്കനിയായി. കോന്നി താഴം, അട്ടച്ചാക്കൽ തേക്കുമല, താവളപ്പാറ കുടിവെള്ള പദ്ധതികളിൽനിന്നുമാണ് കോന്നി പഞ്ചായത്തിലെ ആറു വാർഡിലും തണ്ണിത്തോട് പഞ്ചായത്തിലെ രണ്ടു വാർഡിലും മലയാലപ്പുഴയിലെ മൂന്നു വാർഡിലും കുടിവെള്ളം എത്തിക്കുന്നത്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് വലിയ തോതിൽ താഴുന്നത് ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ചാങ്കൂർ മുക്കിലെ പ്രധാന പമ്പ് ഹൗസിൽനിന്ന് പൂർണസമയം കുടിവെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കോന്നി താഴം ശുദ്ധജല പദ്ധതി വിഭാവനം ചെയ്തത് കോന്നി, മലയാലപ്പുഴ, തണ്ണിത്തോട് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം കണ്ടെത്താനാണ്. ഇപ്പോൾ സ്ഥാപിച്ച മോട്ടോർകൊണ്ട് കുടിവെള്ള ക്ഷാമത്തിനു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. പകരം 75 കുതിരശക്തിയുള്ള മോട്ടോർ സ്ഥാപിച്ച് പമ്പ്ഹൗസിലും പ്ലാൻറിലും അടിയന്തര ക്രമീകരണം ഒരുക്കിയാൽ പൂർണസമയ പമ്പിങ് നടത്താൻ സാധിക്കും. ഇപ്പോൾ പകൽ മാത്രമാണ് പമ്പിങ്. മിക്ക പ്രദേശങ്ങളിലും രണ്ടാഴ്ച കൂടുമ്പോഴാണ് വെള്ളം എത്തുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഒാടേണ്ട അവസ്ഥയിലാണ്. ഇതുമുതലെടുത്ത് മേഖലകളിൽ കുടിവെള്ള വിൽപനക്കാരും സജീവമായിട്ടുണ്ട്. പരിപാടികൾ ഇന്ന് പന്ന്യാലി ഗണപതിക്ഷേത്രം: ഒാമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് -രാവിലെ 7.00 തട്ടയിൽ കത്തോലിക്ക പള്ളി: പെരുന്നാൾ, കൊടിയേറ്റ് -രാവിലെ 8.30 കുരമ്പാല വലടക്കടവിൽ ജങ്ഷൻ: നവദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തൊഴിൽ പരിശീലനത്തി​െൻറ സമാപന സമ്മേളനം -ഉച്ച 2.30 തിരുവല്ല ഗവ. സർവിസ് സഹകരണ ബാങ്ക് ഹാൾ: കേരള സംരക്ഷണയാത്രയുടെ സംഘാടക സമിതി രൂപവത്കരണം -വൈകീട്ട് 3.00 ചെറുകോൽപുഴ ശ്രീവിദ്യാധിരാജ നഗർ: ചെറുകോൽപുഴ ഹിന്ദുമത കൺെവൻഷൻ, ഉദ്ഘാടനം -വൈകീട്ട് 3.00 വെട്ടൂർ ആയിരവില്ലൻക്ഷേത്രം: സപ്താഹയജ്ഞം, സമരാംഭ സഭ-വൈകു. 5.00 നിരണം സ​െൻറ് തോമസ് ദേവാലയം: ബിലീവേഴ്സ് ഇൗസ്റ്റൺ ചർച്ച് നിരണം ഭദ്രാസനം കൺവെൻഷൻ ഉദ്ഘാടനം -വൈകീട്ട് 6.00 ഇലന്തൂർ സി.എസ്.െഎ കൺവെൻഷൻ നഗർ: സി.എസ്.െഎ ഇലന്തൂർ ജില്ല കൺവെൻഷൻ, സമാപനം -വൈകു. 6.30
Show Full Article
TAGS:LOCAL NEWS 
Next Story