Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭിന്നശേഷിക്കാര്‍ക്ക്​...

ഭിന്നശേഷിക്കാര്‍ക്ക്​ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലനം

text_fields
bookmark_border
പത്തനംതിട്ട: ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത നിവാരണവും പ്രഥമശുശ്രൂഷയും എ ന്ന വിഷയത്തിലുള്ള പരിശീലനം ഫെബ്രുവരി അഞ്ചുമുതല്‍ എട്ടുവരെ പത്തനംതിട്ടയില്‍ നടക്കും. വിവിധ ദുരന്തങ്ങളില്‍ എങ്ങനെ തയാറെടുക്കാം, സി.പി.ആര്‍ അടക്കം പ്രഥമശ്രുശൂഷ പ്രക്രിയകളും പരിശീലനത്തി​െൻറ ഭാഗമാണ്. കോട്ടയം എം.ജി സർവകലാശാല ഇൻറര്‍ യൂനിവേഴ്‌സിറ്റി സ​െൻറര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസാണ് പരിശീലനം നൽകുന്നത്. അഞ്ചിന് കാഴ്ച വെല്ലുവിളികൾ നേരിടുന്നവർ, ആറിന് ശ്രവണ -സംസാര വെല്ലുവിളികൾ നേരിടുന്നവർ, ഏഴിന് ചലനശേഷി വെല്ലുവിളികൾ നേരിടുന്നവർ, എട്ടിന് മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെയാണ് പരിശീലന ക്രമീകരണം. മുഴുവൻ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെ. സ്ഥലം കാപ്പിൽ നാനോ ആര്‍ക്കേഡ്, ഡോക്‌ടേഴ്‌സ് ലെയിൻ, മണ്ണിൽ റീജന്‍സിക്ക് സമീപം, കോളജ് റോഡ്, പത്തനംതിട്ട. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04812731580, 9495213248, 9846735917. പാൽ ഉൽപാദനത്തിൽ പരിശീലനം പത്തനംതിട്ട: ഓച്ചിറ ക്ഷീരോൽപന്ന പരിശീലന വികസന കേന്ദ്രത്തിൽ ക്ഷീരകര്‍ഷകര്‍ക്കായി ആറിനും ഏഴിനും പാൽ ഉൽപാദനത്തിൽ പരിശീലനം നല്‍കും. ഫോൺ: 04762698550. താലൂക്ക് വികസന സമിതി പത്തനംതിട്ട: അടൂർ താലൂക്ക് വികസന സമിതി യോഗം നാലിന് രാവിലെ 10ന് താലൂക്ക് ഒാഫിസില്‍ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് തഹസില്‍ദാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story