Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആധാര്‍:...

ആധാര്‍: ഭിന്നശേഷിക്കാര്‍ക്കും കിടപ്പിലായവർക്കും പ്രത്യേക പരിഗണന

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ആധാര്‍ എടുക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്കും കിടപ്പിലായവര്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥനില്‍നിന്ന് അവരുടെ ലെറ്റര്‍പാഡില്‍ നിശ്ചിത മാതൃകയിൽ സാക്ഷ്യപത്രം ആധാര്‍ എടുക്കുന്നതിനായി ഹാജരാക്കണം. കിടപ്പിലായവര്‍ക്ക് വീട്ടില്‍വന്ന് ആധാര്‍ എടുത്തുനല്‍കുന്നതിനായി അക്ഷയ ജില്ല പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04682322708. തൊഴിൽ പരിശീലനം സമാപനം പത്തനംതിട്ട: നെഹ്റു യുവകേന്ദ്ര, കുരമ്പാല തെക്ക് നവദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ തൊഴിൽ പരിശീലനത്തി​െൻറ സമാപനം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുരമ്പാല തെക്ക് വലക്കടവിൽ നടക്കും. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. വി.ടി. രാജു അധ്യക്ഷതവഹിക്കും. പ്രോഗ്രാം കോഓഡിനേറ്റർ ലിജ മാധവൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story