Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല സ്​റ്റേഡിയം:...

ജില്ല സ്​റ്റേഡിയം: എൽ.ഡി.എഫ്​ സത്യഗ്രഹം ഇന്ന‌്

text_fields
bookmark_border
പത്തനംതിട്ട: ജില്ല കേന്ദ്രത്തി​െൻറ പ്രതിച്ഛായ മാറുന്ന സ‌്റ്റേഡിയം നിർമാണം യു.ഡി.എഫ് അട്ടിമറിെച്ചന്നാരോപിച്ച് ശനിയാഴ‌്ച വീണ ജോർജ‌് എം.എൽ.എയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ പത്തനംതിട്ട നഗരത്തിൽ 12 മണിക്കൂർ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മുതൽ രാത്രി 10വരെയാണ‌് സത്യഗ്രഹം. സമരത്തിൽ എൽ.ഡി.എഫ‌് സംസ്ഥാന ജില്ല നേതാക്കളും സ‌്റ്റേഡിയം സംരക്ഷണ സമിതി പ്രവർത്തകരും പങ്കെടുക്കും. തിങ്കളാഴ‌്ച മുതൽ സമരം വ്യാപിപ്പിക്കുമെന്നും നഗരസഭ ഓഫിസ‌് അനിശ്ചിതകാലത്തേക്ക‌് ഉപരോധിക്കുന്നത‌് ഉൾപ്പെടെ സമരം തുടങ്ങുമെന്ന‌ും എൽ.എഡി.എഫ‌് ആറന്മുള മണ്ഡലം സെക്രട്ടറി പ്രഫ. ടി.കെ.ജി. നായർ പറഞ്ഞു. പ്രക്ഷേ‌ാഭം തുടങ്ങും: ഡി.വൈ.എഫ‌്.ഐ പത്തനംതിട്ട: ജില്ലയിലെ ആയിരക്കണക്കിന‌് പേരുടെ കായികസ്വപ‌്നം യാഥാർഥ്യമാകുന്ന ജില്ല സ‌്റ്റേഡിയം നിർമാണം അട്ടിമറിക്കുന്ന യു.ഡി.എഫ‌് ഭരണനേതൃത്വത്തി​െൻറ നടപടിക്കെതിരെ കായിക താരങ്ങളെയും യുവാക്കളെയും അണിനിരത്തി പ്രക്ഷേ‌ാഭം ആരംഭിക്കുമെന്ന‌് ഡി.വൈ.എഫ‌്.ഐ ജില്ല കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു. ജില്ലയിലെ എല്ലാ സ്ഥലത്തുനിന്ന് എത്താവുന്ന കേന്ദ്രമെന്ന നിലയിലും ജില്ല ആസ്ഥാനമെന്ന നിലയിലും പത്തനംതിട്ടയിൽ തന്നെയാണ‌് സ‌്റ്റേഡിയം നിർമിക്കേണ്ടത‌്. സംസ്ഥാന സർക്കാർ 50 കോടി അനുവദിച്ചത‌് വേണ്ടെന്ന‌ുപറയുന്നത‌് കായികതാരങ്ങളോടും യുവാക്കളോടുമുള്ള വഞ്ചനയാണ‌്. സമരം ശക്തമാക്കുമെന്ന‌് ജില്ല പ്രസിഡൻറ് സംഗേഷ‌് ജി.നായർ, സെക്രട്ടറി പി.ബി. സതീഷ‌്കുമാർ എന്നിവർ പറഞ്ഞു. ഐക്യ ക്രിസ്തീയ കൺെവൻഷൻ ഇന്ന് സമാപിക്കും ചുങ്കപ്പാറ: പെരുമ്പെട്ടി ചുങ്കപ്പാറ 12ാമത് ഐക്യ ക്രിസ്തീയ കൺെവൻഷൻ ശനിയാഴ്ച സമാപിക്കും. ചുങ്കപ്പാറ ക്രിസ്തുരാജാ പബ്ലിക് സ്കൂൾ അങ്കണത്തിൽ വൈകീട്ട് ആറുമണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺെവൻഷനിൽ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി വചന പ്രഘോഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story