Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2019 11:32 PM GMT Updated On
date_range 19 Jan 2019 11:32 PM GMTസർക്കാർ ഉൗന്നൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് -മന്ത്രി കെ. രാജു
text_fieldsbookmark_border
അടൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനാണ് സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ ഉൗന്നൽ നൽകുന്നതെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. അടൂർ തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഠനനിലവാരം മെച്ചപ്പെട്ടെന്ന് ബോധ്യപ്പെട്ട മാതാപിതാക്കൾ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് തിരിച്ച് കൊണ്ടുവരുന്ന രീതിയാണ് ഇപ്പോഴുള്ളത്. എയ്ഡഡ് സ്കൂളുകെളയും പൊതുവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തി പഠനനിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യത്തിനുമുള്ള ഫണ്ട് അനുവദിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് പൂർവ വിദ്യാർഥി സംഘടനകളുടെ സഹായവും സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വികസനങ്ങൾക്ക് വേണ്ടിയാണ് എം.എൽ.എ ഫണ്ടിൽനിന്ന് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചിട്ടുള്ളതെന്ന് അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിെൻറ ചുമതലയിലാണ് കെട്ടിനിർമാണം പൂർത്തീകരിച്ചത്. ഇതോടെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് നില കെട്ടിടമാകും. താഴത്തെ നിലയിൽ അഞ്ച് ക്ലാസും മുകളിലത്തെ നിലയിൽ രണ്ട് ക്ലാസുകളുമായിരിക്കും പ്രവർത്തിക്കുക. ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ കൈതക്കൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. സുലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ശിവദാസൻ, കെ. സദാശിവൻ പിള്ള, സി. സന്തോഷ്, ആര്യ ദിൻരാജ്, ഷീജ റോബി, അടൂർ എ.ഇ.ഒ ബി. വിജയലക്ഷ്മി, പ്രിൻസിപ്പൽ എം.ഇ. സലീന, ഹെഡ്മിസ്ട്രസ് എൽ. അനിത, രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി. ജയൻ, തോപ്പിൽ ഗോപകുമാർ, എം. രാജേഷ്, എ.പി. സന്തോഷ്, പി.ടി.എ പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story