Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതികളെ ഉടന്‍...

പ്രതികളെ ഉടന്‍ അറസ്​റ്റ്​ ചെയ്യണം -ബി.ജെ.പി

text_fields
bookmark_border
അടൂർ: ബി.ജെ.പി ഏഴംകുളം പഞ്ചായത്ത് കാര്യാലയത്തിൽ അതിക്രമിച്ച് കയറി ഫര്‍ണിച്ചർ അടിച്ചുതകര്‍ക്കുകയും ഫയലുകളും ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി അടൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറും പഞ്ചായത്ത് അംഗവുമായ എസ്. ഷീജ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏഴംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അരുൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. അനില്‍കുമാർ ചരുവിള, പ്രസാദ് മാങ്കൂട്ടം, ശെല്‍വരാജന്‍ നായർ, അനില്‍കുമാർ ചെന്താമരവിള, ഗോപാലകൃഷ്ണപിള്ള, നിമിഷ ജയേഷ്, സുരേന്ദ്രന്‍നായർ, സുകു, മുരുകനാചാരി, രമ്യ സന്തോഷ്, ബാലൻ ഈട്ടിമൂട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story