Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊടുമുടിയിൽ

കൊടുമുടിയിൽ പുലിയിറങ്ങി

text_fields
bookmark_border
ചിറ്റാർ: കൊടുമുടിയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി. കൊടുമുടി കോളനിയിൽ മുരുപ്പേൽ വീട്ടിൽ സുരേഷി​െൻറ വീട്ടുമ ുറ്റത്താണ് ബുധനാഴ്ച രാത്രി 11.30ഒാടെ പുലിയെ കണ്ടത്. വളർത്തുനായുടെയും കാട്ടുപന്നിയുടെയും ശബ്ദംകേട്ട് നോക്കുമ്പോഴാണ് വീടിനു പുറകുവശത്തെ കയ്യാലയിൽ പുലി ഇരിക്കുന്നതു കണ്ടത്. പിന്നീട് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ വ്യാഴാഴ്ചയെത്തി വീട്ടുമുറ്റത്തും പരിസരത്തും പുലിയുടെ കാൽപാടുകൾ കെണ്ടത്തി. ചിറ്റാർ ഫോറസ്റ്റ് ഏരിയയിൽപെടുന്നതാണ് കൊടുമുടി. ഈ വനത്തി​െൻറ വിവിധ ഭാഗങ്ങളിൽ അടുത്ത സമയത്ത് പുലിയിറങ്ങിയിരുന്നു. രണ്ടാഴ്ച മുമ്പാണ് നീലിപിലാവ്-തണ്ണിത്തോട് വനപാതയിൽ കണ്ടത്. ഇതിനു സമീപപ്രദേശമായ കട്ടച്ചിറയിലും മാസങ്ങൾക്കു മുമ്പ് പുലി വളർത്തുനായെ കടിച്ചുകൊന്നിരുന്നു. വ്യാഴാഴ്ച രാത്രി മുതൽ മേഖലയിൽ പട്രോളിങ് നടത്തുമെന്ന് ചിറ്റാർ ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ചർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story