Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഞ്ഞനിക്കര പെരുന്നാൾ:...

മഞ്ഞനിക്കര പെരുന്നാൾ: ഫെബ്രുവരി മൂന്നിന് കൊടിയേറും

text_fields
bookmark_border
പത്തനംതിട്ട: മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി മൂന്ന് മുതൽ ഒമ്പതുവരെ നടക്കും. ഫെബ്രുവരി മൂന്നിന് മഞ്ഞനിക്കര ദയറ യിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയാർക്ക പതാക ഉയർത്തും. വൈകീട്ട് ആറിന് ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ തുമ്പമൺ ഭദ്രാസനത്തി​െൻറ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പതാക ഉയർത്തും. നാലിന് വൈകീട്ട് ഏഴിന് കൊല്ലം ഭദ്രാസനത്തിലെ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കൺെവൻഷൻ ഉദ്ഘാടനം ചെയ്യും. ആറിന് നടക്കുന്ന തീർഥാടന പെതുസമ്മേളനവും തീർഥയാത്ര വാർഷികവും പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധി മോർ ദിയസ്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷത വഹിക്കും. ഒമ്പതിന് രാവിലെ 8.30ന് പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധി മോർ ദിയസ്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാനയും ഉണ്ടായിരിക്കും. 10.30ന് സമാപന റാസയും നേർച്ചവിളമ്പും നടക്കും. പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസ് സർവിസ് മഞ്ഞനിക്കരയിലേക്ക് ഉണ്ടായിരിക്കും. മഞ്ഞനിക്കര ദയറ തലവനും പെരുന്നാൾ കമ്മിറ്റി ചെയർമാനുമായ മോർ അത്തനാസിയോസ് ഗീവർഗീസ്, വൈസ് ചെയർമാൻ എബ്രഹാം കോർ എപ്പിസ്കോപ്പ തേക്കാട്ടിൽ, കൺവീനർ ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പ മാടപ്പാട്ട്, പബ്ലിസിറ്റി കൺവീനർ ബിനു വാഴമുട്ടം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story