105ാം വയസ്സിൽ സായി സുഗന്ധി തൊഴുതുമടങ്ങി

05:01 AM
11/01/2019
ശബരിമല: ശബരീശദർശനത്തിന് 105 പിന്നിട്ട വയോധികയും. ചെന്നൈ അശോക് നഗർ ലക്ഷ്മി കല്യാണമണ്ഡപത്തിനു സമീപം ഡോർ നമ്പർ 77ൽ 16ാം നമ്പർ അവന്യൂവിൽ സായി സുഗന്ധിയാണ് 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ബുധനാഴ്ച രാത്രി 10ന് സന്നിധാനത്ത് എത്തിയത്. നീലിമലയും അപ്പാച്ചിമേടും കാൽനടയായി താണ്ടിയാണ് എത്തിയത്. പതിനെട്ടാംപടി കയറി ദർശനം നടത്തി വ്യാഴാഴ്ച പുലർച്ച മലയിറങ്ങി. ചെന്നൈ വെസാർ ബാടി ശെൽവ വിനായക ക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ചാണ് യാത്ര തിരിച്ചത്. ഇരുമുടിക്കെട്ടുമായി 16ാം തവണയാണ് ശബരിമലയിലെത്തുന്നത്. തത്ത്വമസി ഉദ്ഘോഷിക്കുന്ന ശബരിമലയിൽ ഇനിയും പലകുറി എത്താനാകണമെന്ന പ്രാർഥനയോടെയാണ് സായി സുഗന്ധി മലയിറങ്ങിയത്.
Loading...
COMMENTS