കാര്‍ഷിക സെമിനാര്‍ 20ന്

05:01 AM
11/01/2019
തിരുവല്ല: ഹോർട്ടികള്‍ച്ചർ െഡവലപ്‌മ​െൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് കാര്‍ഷിക സെമിനാർ 20ന് വൈകീട്ട് മൂന്നിന് വൈ.എം.സി.എയിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ജൈവവളവും വെള്ളായണി കാര്‍ഷിക സർവകലാശാലയിൽനിന്നുള്ള പച്ചക്കറി വിത്തും നൽകും. പുഷ്പമേളയോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം കെ.എസ്.എഫ്.ഇ ചെയൻമാൻ ഫിലിപ്പോസ് തോമസ് നിർവഹിച്ചു. ബിജു ലങ്കാഗിരി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ടി.കെ. സജീവ്, ജനറൽ കണ്‍വീനർ സാം ഈപ്പൻ, ജനറൽ സെക്രട്ടറി ഇ.എ. ഏലിയാസ്, ബേബി സഖറിയ ടൈറ്റസ്, ബിനു വി. ഈപ്പൻ, റോജി കാട്ടാശേരി, ജോൺ മാത്യു, സെബാസ്റ്റ്യൻ കാടുവെട്ടൂർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS