പുതിയ മന്ദിരം കാടുകയറുന്നു; വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി മൈലപ്ര വില്ലേജ് ഒാഫിസ്​

05:01 AM
11/01/2019
പത്തനംതിട്ട: ഒന്നര വർഷം മുമ്പ് നിർമാണം പൂർത്തിയായ മൈലപ്ര വില്ലേജ് ഒാഫിസി​െൻറ പുതിയ കെട്ടിടം തുറക്കാൻ നടപടിയായില്ല. 40 ലക്ഷം രൂപ ഉപയോഗിച്ച് മൈലപ്ര ജങ്ഷന് സമീപം സ്മാർട്ട് വില്ലേജ് ഒാഫിസായാണ് കെട്ടിടം പണിതത്. 2018 ഏപ്രിൽ 18ന് ഉദ്ഘാടനം തീരുമാനിെച്ചങ്കിലും പിന്നീട് മാറ്റി. കെട്ടിടം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. മൈലപ്ര കത്തോലിക്ക പള്ളിവക കെട്ടിടത്തിൽ വാടകക്കാണ് വില്ലേജ് ഒാഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ വേണ്ടത്ര സ്ഥലസൗകര്യം ഇല്ല. വാടക കുടിശ്ശിക വന്നതോടെ മാറാൻ പള്ളി അധികൃതർ ആവശ്യപ്പെട്ടിരിക്കയാണ്. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ജനുവരിയിൽ ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണെന്നാണ് വില്ലേജ് അധികൃതർ പറയുന്നത്.
Loading...