Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ കെട്ടിടം റെഡി;...

പുതിയ കെട്ടിടം റെഡി; എന്നിട്ടും കലക്​ടറേറ്റിൽ വീർപ്പുമുട്ടി പത്തനംതിട്ട വില്ലേജ്​ ഒാഫിസ്​

text_fields
bookmark_border
പത്തനംതിട്ട: പത്തനംതിട്ട വില്ലേജ് ഒാഫിസിനായി നിർമിച്ച കെട്ടിടത്തി​െൻറ പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും തുറക്കാൻ നടപടിയില്ല. കലക്ടറേറ്റിലെ ഫ്രണ്ട് ഒാഫിസിന് സമീപമാണ് പുതിയ വില്ലേജ് ഒാഫിസ് കെട്ടിടം നിർമിച്ചിട്ടുള്ളത്. ഒരുവർഷം മുമ്പ് പണി പൂർത്തിയായതാണ്. രണ്ട് നിലകളോടുകൂടിയ കെട്ടിടമാണിത്. താഴത്തെ നില വില്ലേജ് ഒാഫിസിനും മുകൾ നില ജീവനക്കാരുടെ ക്വാർട്ടേഴ്സിനുമായി ഉപയോഗിക്കാൻ കഴിയുംവിധമാണ് പണിതിട്ടിട്ടുള്ളത്. ഒരുമാസം മുമ്പ് വൈദ്യുതീകരണം പൂർത്തിയായതാണ്. മുകൾ നിലയിൽ തെരഞ്ഞെടുപ്പ് വിഭാഗത്തിലെ വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും സൂക്ഷിച്ചിരിക്കയാണ്. ഇതു കാരണമാണ് ഉദ്ഘാടനം നീളുന്നത്. വോട്ടിങ് സാമഗ്രികൾ മറ്റ് എവിടെക്കെങ്കിലും മാറ്റാനും അധികൃതർ തയാറല്ല. ഇപ്പോൾ കലക്ടറേറ്റിലെ രണ്ടാം നിലയിലെ ഇടുങ്ങിയ രണ്ടു മുറികളിലാണ് വില്ലേജ് ഒാഫിസ് പ്രവർത്തിക്കുന്നത്. ഒരു മുറി വില്ലേജ് ഒാഫിസർക്കും മെറ്റാന്ന് ഒാഫിസ് ആവശ്യത്തിനുമാണ്. ആകെ ഒമ്പത് ജീവനക്കാരുണ്ട്. മുഴുവൻ പേർക്കും ഇരിക്കാൻ പോലും സ്ഥലമില്ല. പല ഫയലുകളും വരാന്തയിലാണ് സൂക്ഷിക്കുന്നത്. ജീവനക്കാർക്ക് മുറിയിലിരുന്ന് ഉച്ചഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ദിനേന നൂറുകണക്കിന് ആളുകളാണ് വില്ലേജ് ഒാഫിസിൽ എത്തുന്നത്‌. പുതിയ കെട്ടിടത്തിലേക്ക് മാറാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർെന്നങ്കിലും അധികൃതർ അനാസ്ഥ തുടരുകയാണ്. വില്ലേജ് ഒാഫിസ് അധികൃതർ തഹസിൽദാർക്കും അപേക്ഷ കൊടുത്തതാണ്. ഒാഫിസ് മുറികൾ, വിശ്രമമുറി, ടോയ്ലറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് താഴത്തെ നില. പാർക്കിങ് സൗകര്യവുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story