Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല ബൈപാസ്...

തിരുവല്ല ബൈപാസ് നിര്‍മാണം പുനരാരംഭിക്കുന്നു; ഉദ്​ഘാടനം നാളെ

text_fields
bookmark_border
പത്തനംതിട്ട: നിർമാണം നിലച്ച തിരുവല്ല ബൈപാസി​െൻറ പണി പുനരാരംഭിക്കുന്നതി​െൻറയും തിരുവല്ല ടൗൺ എം.സി റോഡ് പുനരുദ ്ധാരണത്തി​െൻറയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിര്‍വഹിക്കുമെന്ന് മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മുനിസിപ്പൽ ഓപൺ എയർ സ്റ്റേജിലാണ് ഉദ്ഘാടന ചടങ്ങ്. നിർമാണം നിലച്ച ബൈപാസിന് പുതുക്കിയ രൂപകൽപനയിൽ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെൻഡർ വിളിച്ച് പുതിയ കരാറുകാരനുമായി കരാർ െവച്ചാണ് പണി പുനരാരംഭിക്കുന്നത്. ഒപ്പം എം.സി റോഡി​െൻറ വിട്ടുകളഞ്ഞ മഴുവങ്ങാട്-രാമഞ്ചിറ ഭാഗത്തി​െൻറ പുനരുദ്ധാരണ പ്രവൃത്തിയും ആരംഭിക്കും. രൂപകൽപനയിൽ സംഭവിച്ച സാങ്കേതിക പിഴവുമൂലവും ആവശ്യം വേണ്ട ഭൂമി ഏറ്റെടുക്കാൻ കഴിയാതെ വന്നതു മൂലവുമാണ് തിരുവല്ല ബൈപാസി​െൻറ പണി നിലച്ചത്. രാമഞ്ചിറയിൽ നിര്‍ദിഷ്ട ബൈപാസ് ആരംഭിക്കേണ്ടിയിരുന്നിടത്തുനിന്ന് തിരുവല്ല-മല്ലപ്പള്ളി റോഡു വരെ ഭാഗത്ത്, ഏറെ ഉയരത്തിൽ മണ്ണിട്ടുയര്‍ത്തി പുതിയ റോഡു നിര്‍മിക്കാൻ നിര്‍ദേശിക്കപ്പെട്ടിരുെന്നങ്കിലും ഇത്രയും ഉയരത്തിൽ പുതുതായി നിര്‍മിക്കാൻ ലക്ഷ്യമിട്ട റോഡിന് പാര്‍ശ്വഭിത്തികൾ വ്യവസ്ഥ ചെയ്തിരുന്നില്ല. പാര്‍ശ്വഭിത്തികൾ ചരിവായി പണിയാൻ ആവശ്യമായ ഭൂമി ഏറ്റെടുക്കാനും ലക്ഷ്യമിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചതുപ്പായ ഭാഗത്ത് മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മാണം അപ്രായോഗികമാണെന്ന് പിന്നീട് കണ്ടെത്തിയത്. പണിതിടത്തോളം നഷ്ടമാകാത്ത തരത്തില്‍ പുതിയ രൂപകൽപന തയാറാക്കാനാണ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചത്. ലോകബാങ്കി​െൻറ അനുമതി ലഭ്യമായതിനെ തുടര്‍ന്ന് പുതുതായി ടെൻഡര്‍ ക്ഷണിച്ചു. 37 കോടിയാണ് നിര്‍മാണച്ചെലവ്. പണികള്‍ ഈ മാസംതന്നെ ആരംഭിക്കും. ഒമ്പത് മാസംകൊണ്ട് പൂര്‍ത്തീകരിക്കണമെന്നാണ് നിബന്ധന. ബൈപാസ് നിര്‍ദേശിക്കപ്പെട്ടിരുന്നതിനാല്‍ മഴുവങ്ങാട് മുതല്‍ രാമഞ്ചിറ വരെ എം.സി റോഡി​െൻറ ചെങ്ങന്നൂര്‍-ഏറ്റൂമാനൂർ പുനരുദ്ധാരണ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ പോരായ്മയും പരിഹരിച്ച് കെ.എസ്.ടി.പി അതിനും ലോകബാങ്കി​െൻറ അംഗീകാരം ലഭ്യമാക്കി. എട്ടു കോടിയാണ് ഇതിന് വേണ്ട ചെലവ്.
Show Full Article
TAGS:LOCAL NEWS 
Next Story