Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല കച്ചവടക്കാർ...

ശബരിമല കച്ചവടക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ; ഇതിനിടെ ലേല കുടിശ്ശിക ആവശ്യപ്പെട്ട് നോട്ടീസ്

text_fields
bookmark_border
ശബരിമല: തീർഥാടകരുടെ തിരക്ക് കുറഞ്ഞതിനെ തുടർന്ന് കച്ചവടക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, ലേല കുടിശ്ശിക 24 മണിക്കൂറിനകം അടക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് നോട്ടീസ് നൽകി. കൂടാതെ 18 ശതമാനം പലിശയും അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനകം പണം അടച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടി താക്കോൽ ഓഫിസിൽ നൽകണമെന്നാണ് നിർദേശം. കൂടാതെ കച്ചവടക്കാരൻ വരുത്തിയ വീഴ്ച ലേലനിബന്ധനയുടെ കടുത്ത ലംഘനമായി കണ്ട് വ്യവഹാര നടപടി ആരംഭിക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി തുക പലിശസഹിതം ഈടാക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു. ജൂലൈ 24ന് ആദ്യടെൻഡർ എടുത്തവരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. പലരും വൻ തുകക്ക് കട ലേലം കൊണ്ടവരാണ്. പ്രളയത്തെ തുടർന്ന് ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ തീർഥാടകർ വളരെ കുറവായിരുന്നു. കൂടാതെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെയും അറസ്റ്റുകളുടെയും പശ്ചാത്തലത്തിൽ മണ്ഡലകാലത്തും തീർഥാടകർ കുറഞ്ഞു. തീർഥാടകർ സന്നിധാനത്ത് രാത്രിയിൽ തങ്ങുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുകയും പലഭാഗത്തും വിരിക്കുന്നത് തടയുകയും ചെയ്തതോടെ തീർഥാടകർ വേഗം മലയിറങ്ങുന്ന സ്ഥിതിയായിരുന്നു. ഇതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പലിശക്ക് വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് ടെൻഡറി​െൻറ 50 ശതമാനം തുക ഒടുക്കിയതെന്ന് കച്ചവടക്കാർ പറയുന്നു. തീർഥാടകർ കുറഞ്ഞ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായതിനാൽ അടച്ച 50 ശതമാനം തുക തിരികെ നൽകി കരാറിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാർ ദേവസ്വം ബോർഡ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. കൂടാതെ അടക്കാനുള്ള കരാർ തുകയിൽ 40 ശതമാനം തുക കുറച്ച് നൽകണമെന്ന് കാട്ടി ബോർഡിന് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ആദ്യം ലേലം നടക്കാതിരുന്ന കടകൾക്ക് സീസൺ തുടങ്ങി 15ന് ശേഷം ഓപൺ ലേലം നടന്നപ്പോൾ 40 ശതമാനംവരെ കുറച്ചാണ് പലരും ലേലം വിളിച്ചത്. കുത്തക ലേലം എടുത്തവർ നവംബർ 30നകം തുക ദേവസ്വം ബോർഡിൽ അടക്കേണ്ടതായിരുന്നുവെന്നും അടക്കാത്ത കച്ചവടക്കാർക്കാണ് നോട്ടീസ് നൽകിയതെന്നും എക്സിക്യൂട്ടിവ് ഓഫിസർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story