Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്കൂൾ വാൻ...

സ്കൂൾ വാൻ അപകടത്തിൽപെട്ട്​ മൂന്ന്​ കുട്ടികൾക്ക് പരിക്ക്

text_fields
bookmark_border
വടശ്ശേരിക്കര: സ്കൂൾ വാൻ അപകടത്തിൽപെട്ട് മൂന്നു കുട്ടികൾക്ക് പരിക്ക്. പെരുനാട് പുതുക്കട തേവർവേലിൽ എൽ.പി സ്കൂളി ലെ വാഹനമാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾവിട്ട് കുട്ടികളുമായി ളാഹ ഭാഗത്തുപോയി മടങ്ങുമ്പോഴാണ് വാൻ അപകടത്തിൽപെട്ടത്. അപകടത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥിനികളായ അനുശ്രീ, ശ്രീക്കുട്ടി, ഒന്നാംക്ലാസ് വിദ്യാർഥിനി അലീന എന്നിവർക്കാണ് പരിക്കേറ്റത്. പെരുനാട് മണക്കയം ഭാഗത്തുള്ള 12 കുട്ടികളുമായി ളാഹ ഇറക്കമിറങ്ങി വരുമ്പോൾ പുതുക്കട കോളനിക്ക് സമീപത്തുവെച്ചു പശു റോഡിനുകുറുകെ ചാടിയതിനെ തുടർന്ന് മുന്നിൽ പോയ മിനി വാൻ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ അതിനു പിന്നിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ടെർമിനലിൽ കസേരകൾ സ്ഥാപിച്ചു റാന്നി: ഇട്ടിയപ്പാറ ബസ് ടെർമിനലിൽ യാത്രക്കാർക്കുവേണ്ടി കസേരകൾ സ്ഥാപിച്ചു. അമ്പതിലേറെ സീറ്റുകളുള്ള ലോഹ ചെയറുകളാണ് സ്ഥാപിച്ചത്. നേരത്തേ സ്ഥാപിച്ചിരുന്ന സീറ്റുകൾ മിക്കതും സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. ബാക്കിയുണ്ടായിരുന്നവ ടെർമിനൽ നവീകരണത്തോടെ പൊളിച്ചുനീക്കിയിരുന്നു. പിന്നീട് നവീകരണത്തിനുശേഷം സീറ്റുകൾ സ്ഥാപിക്കാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story