Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം കൊടുമൺ ഏരിയ...

സി.പി.എം കൊടുമൺ ഏരിയ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു

text_fields
bookmark_border
കൊടുമൺ: സി.പി.എം കൊടുമൺ ഏരിയ കമ്മിറ്റി ഓഫിസ് ഒരുസംഘം അടിച്ചുതകർത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഏഴംകുളത്ത് ത െങ്ങുവിള പടിയിലെത്തിയ സായുധസംഘം പാർട്ടി ഒാഫിസി​െൻറ കതക് മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. ജനാലകൾ കമ്പികൊണ്ട് അടിച്ചുതകർത്തു. ഓഫിസി​െൻറ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും മറിച്ചിട്ട് തല്ലിത്തകർക്കുകയും ചെയ്തു. ബഹളംകേട്ട് സമീപവാസികൾ ഉണർന്നപ്പോഴേക്കും അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ഏഴംകുളത്ത് പ്രതിഷേധപ്രകടനം നടത്തി. ആർ.എസ്.എസ് ആണ് ആക്രമികളെന്ന് സി.പി.എം ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ.എൻ. സലീം അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ പ്രഫ. കെ. മോഹൻകുമാർ, കെ.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story