Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅയ്യപ്പവേഷത്തിലെത്തി...

അയ്യപ്പവേഷത്തിലെത്തി മോഷണം നടത്തുന്നയാൾ പിടിയിൽ

text_fields
bookmark_border
റാന്നി: അയ്യപ്പവേഷത്തിലെത്തി മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശി നിലക്കൽ പൊലീസി​െൻറ പിടിയിലായി. തമിഴ്നാട് ദിണ്ഡിഗൽ നടുവത്തൂർ പളനിസ്വാമി (39) ആണ് മോഷണത്തിനിടയിൽ നിലക്കലിൽനിന്ന് പൊലീസ് പിടിയിലായത്. 2004 മുതൽ ഇയാൾ പലപ്രാവശ്യം സന്നിധാനത്തും പമ്പയിലും സമാന കേസിൽ പിടിയിലായിട്ടുണ്ട്. കഴിഞ്ഞവർഷവും ഇയാളെയും കൂട്ടാളികളായ മൂന്നുപേരെയും ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽനിന്ന് കുട്ടികളടക്കം വന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് മോഷണം നടത്തിയത്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലെ തിരക്കിനിടയിൽ കടന്നുകൂടി വിലപിടിപ്പുള്ള വസ്തുക്കളും പണവും അപഹരിക്കുകയാണ് ഇവരുടെ രീതി. നിലക്കൽ എസ്.ഐ ടി.ഡി പ്രജീഷ്, എസ്.ഐമാരായ കെ. ദീപക്, ഗിരീഷ്കുമാർ ഷാഡോ പൊലീസ് അംഗങ്ങളായ അജികുമാർ, എൽ.ടി. ലിജു, ഉണ്ണികൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജയൻ, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ കൂട്ടാളികൾക്കായുള്ള തിരച്ചിൽ നടത്തുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story