Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ്​ കരിദിനം...

കോൺഗ്രസ്​ കരിദിനം ആചരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ശബരിമല സംഭവവികാസങ്ങളിൽ പ്രതിഷേധിച്ചും യുവതികളെ ശബരിമല സന്നിധാനത്ത് പ്രവേശിപ്പിച്ച സർക്കാറി​െ ൻറയും പൊലീസി​െൻറയും നടപടിക്കെതിരെയും കോൺഗ്രസ് പ്രവർത്തകർ ജില്ലയിലുടനീളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. കറുത്തകൊടികളുമായി നടത്തിയ പ്രകടനത്തിലും യോഗങ്ങളിലും നൂറുകണക്കിനു പ്രവർത്തകർ പെങ്കടുത്തു. ജില്ല ആസ്ഥാനത്ത് കരിദിനാചരണവും പ്രതിഷേധ യോഗവും ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റെനീസ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, എം.സി. ഷരീഫ്, സുനിൽ എസ്. ലാൽ, റോജിപോൾ ദാനിയേൽ, വത്സൻ ടി. കോശി, കെ.ആർ. അജിത്കുമാർ, സജി കെ. സൈമൺ, സജി അലക്സാണ്ടർ, പി.കെ. ഇക്ബാൽ, നാസർ തോണ്ടമണ്ണിൽ, എ. ഫറൂഖ്, അജിത് മണ്ണിൽ, സി.കെ. അർജുനൻ, രാജു നെടുവേലിൽമണ്ണിൽ, പി.എം. അമീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story