Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചരിത്രത്തിൽ ഇടംനേടി​...

ചരിത്രത്തിൽ ഇടംനേടി​ ബിന്ദുവും കനകദുർഗയും

text_fields
bookmark_border
പത്തനംതിട്ട: സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കെ ശബരിമലയിലെ യുവതീപ്രവേശനം സാധ്യമാക്കിയതിലൂടെ ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് ബിന്ദുവും കനകദുർഗയും. കഴിഞ്ഞ 24നാണ് ഇരുവരും ആദ്യം ശബരിമലയിൽ ദർശനത്തിനെത്തിയത്. മനിതി സംഘം പമ്പയിൽതന്നെ പരാജയപ്പെട്ട് പിന്മാറിയതി​െൻറ പിറ്റേദിവസമായിരുന്നു ഇരുവരും രാവിലെ ദർശനത്തിനായി പമ്പയിൽനിന്ന് യാത്ര തുടങ്ങിയത്. കാര്യമായ പ്രതിഷേധമില്ലാതെ പൊലീസ് സംരക്ഷണയിൽ സന്നിധാനത്തിന് ഒരുകിലോമീറ്റർ അകലെവരെ എത്തിയെങ്കിലും പെെട്ടന്നുണ്ടായ പ്രതിഷേധത്തിൽ മുേന്നാട്ടുപോകാനായില്ല. കൂടുതൽ പ്രതിഷേധക്കാരെത്തിയതോടെ തിരിച്ചുപോകാൻ പൊലീസ് നിർബന്ധിക്കുകയായിരുന്നു. എന്നാൽ, യുവതികൾ വഴങ്ങാതിരുന്നതിലൂടെ പൊലീസ് ഇവരെ നിർബന്ധിച്ച് മലയിറക്കി. തങ്ങൾ മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചാണ് ഇരുവരും മടങ്ങിയത്. എട്ടുദിവസത്തിനുശേഷമാണ് സുഗമമായ ദർശനം നടത്താനായത്. അന്ന് തിരികെപ്പോയ ഇരുവരും സ്വന്തം വീട്ടിലേക്ക് പോയിരുന്നില്ല. പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൊലീസ് ഉന്നതാധികാരികളിൽനിന്ന് ഉറപ്പ് ലഭിച്ചശേഷമാണ് ഇത്തവണ എത്തിയത്. പമ്പയിൽ എത്തിയ ഇവർക്ക് മഫ്തിയിലുള്ള പൊലീസാണ് സംരക്ഷണം നൽകിയത്. ട്രാൻസ്ജെൻഡേഴ്സ് എന്ന രീതിയിൽ പോകാനായിരുന്നു നിർദേശം. അധികമാരും ശ്രദ്ധിക്കാത്ത േനരത്ത് പോയതിനാൽ വിജയകരമായി ദൗത്യം പൂർത്തിയാക്കാനായി. മരക്കൂട്ടത്ത് പ്രകാശം ഏറെയുള്ള ഭാഗത്തുകൂടി സംഘം അതിവേഗം നീങ്ങുകയായിരുന്നുവെന്ന് കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ചിലർ പറഞ്ഞു. സന്നിധാനത്ത് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരോട് തിരക്കിയെങ്കിലും നിഷേധിക്കുകയായിരുന്നു. ഒമ്പത് മണിയോടെ യുവതികൾ സ്റ്റാഫ് ഗേറ്റ് വഴി തിരുമുറ്റത്തെത്തുന്നതി​െൻറയും ദർശനത്തിനായി പ്രവേശിക്കുന്നതി​െൻറയും തിരികെ മടങ്ങുന്നതി​െൻറയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസും നിലപാട് മാറ്റി. ഉദ്യോഗസ്ഥൻ നേരിട്ടെത്തി നിർദേശിച്ചതി​െൻറ അടിസ്ഥാനത്തിലാണ് യുവതികളുമായെത്തിയ സംഘത്തിന് അതിവേഗത്തിൽ സ്റ്റാഫ് ഗേറ്റ് വഴി കടന്ന് ദർശനം സാധ്യമാക്കാനായതെന്ന് ദേവസ്വം ഗാർഡുമാരിൽ ചിലർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story