Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പ് കഷണം...

പൈപ്പ് കഷണം അപകടക്കെണിയാകുന്നു

text_fields
bookmark_border
റാന്നി: തിരക്കേറിയ റോഡിൽ ജലവിതരണ പൈപ്പി​െൻറ അറ്റകുറ്റപ്പണിക്കുശേഷം വൻ പൈപ്പ് കഷണംവെച്ചത് അപകടക്കെണിയാകുന്ന ു. റാന്നി മാർത്തോമ ഹോസ്പിറ്റലിനു മുന്നിൽ പൈപ്പ് നന്നാക്കാൻ എടുത്ത കുഴി മൂടിയതിനു ശേഷമാണ് നടുറോഡിൽ വലിയ പൈപ്പി​െൻറ കഷണംെവച്ചത് അപകടക്കെണിയായത്. ഇതറിയാതെ വന്ന വാഹനങ്ങളും ആംബുലൻസും മറ്റും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചില ഇരുചക്രവാഹന യാത്രക്കാർ പൈപ്പിൽ തട്ടി വീഴാതിരിക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയും ചെയ്തു. റാന്നിയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ഒന്നാണ് ഇത്. കുഴിച്ച ഭാഗം റീടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ ഉണ്ടായില്ല. അതിനാൽ ക്രമേണ അവിടം അപകടക്കുഴി ആകുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story