Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതുവർഷപ്പുലരിയിൽ...

പുതുവർഷപ്പുലരിയിൽ അയ്യപ്പനെ തൊഴുത്​ ഭക്തർ

text_fields
bookmark_border
ശബരിമല: പുതുവർഷത്തലേന്ന് ആഘോഷരാവാക്കി അയ്യപ്പഭക്തർ. തിങ്കളാഴ്ച രാത്രി 11ന് ഹരിവരാസനത്തോടെ നട അടച്ചതു മുതൽ പുതുവർഷപ്പുലരിക്കായുള്ള കാത്തിരിപ്പിലായിരുന്നു സന്നിധാനത്ത് തങ്ങിയ തീർഥാടകർ. 12 മണിയോടെ സന്നിധാനം ശരണമന്ത്രത്തിൽ മുങ്ങി. സന്നിധാനത്തി​െൻറ പല ഭാഗങ്ങളിൽ ചെറുകൂട്ടങ്ങളായി തമ്പടിച്ച ഭക്തർ കർപ്പൂരാഴി കത്തിച്ച് പുതുവത്സരത്തെ വരവേറ്റു. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ തീർഥാടകർ പരസ്പരം പുതുവത്സരാശംസകൾ നേർന്നു. രാവേറെ വൈകിയാണ് സന്നിധാനത്തെ പുതുവത്സരാഘോഷങ്ങൾക്ക് വിരാമമായത്. പുതുവർഷപ്പുലരിയിൽ ശബരീശനെ കാണാൻ വൻ ഭക്തജനത്തിരക്കാണ് ചൊവ്വാഴ്ച പുലർച്ച മുതൽ അനുഭവപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story