Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചൊവ്വാഴ്​ച ദർശനം...

ചൊവ്വാഴ്​ച ദർശനം നടത്തിയത്​ 1,10,000 പേർ

text_fields
bookmark_border
ശബരിമല: പുതുവർഷദിനത്തിൽ ശബരിമലയിൽ വൻഭക്തജനത്തിരക്ക്. ചൊവ്വാഴ്ച ഒരുലക്ഷത്തി പതിനായിരത്തോളം പേർ ദർശനം നടത്തിയതായാണ് പൊലീസ് കണക്ക്. നിർമാല്യത്തിനു നടതുറന്നപ്പോൾ മുതൽ തുടങ്ങിയ തിരക്ക് നടയടക്കുംവരെ തുടർന്നു. വലിയ നടപ്പന്തലും ഫ്ലൈഓവറും ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞു. വരുംദിവസങ്ങളിലും തിരക്ക് തുടരാനാണ് സാധ്യത. സംസ്ഥാനത്തിന് അകത്തുനിന്നുള്ള തീർഥാടകരുടെ വരവിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെങ്കിലും മണ്ഡലകാലത്തി​െൻറ അന്ത്യ പാദത്തിലെന്ന പോലെ ഇതര സംസ്ഥാന തീർഥാടകരാണ് ദർശനത്തിന് എത്തുന്നവരിൽ ബഹുഭൂരിപക്ഷവും. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ഞായറാഴ്ച വൈകീട്ട് മാത്രം അരലക്ഷത്തോളം ഭക്തർ മല ചവിട്ടിയതായാണ് കണക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story