Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെറുകോല്‍പുഴ...

ചെറുകോല്‍പുഴ മണപ്പുറത്ത് കഥകളിമേള ഏഴ് മുതല്‍

text_fields
bookmark_border
പത്തനംതിട്ട: ജില്ല കഥകളി ക്ലബ് നേതൃത്വത്തില്‍ അയിരൂര്‍-ചെറുകോല്‍പുഴ മണപ്പുറത്ത് ഏഴ് മുതല്‍ 13വരെ കഥകളിമേള നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏഴിന് വൈകീട്ട് 5.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. ക്ലബി​െൻറ 20ാമത് നാട്യഭാരതി അവാര്‍ഡ് കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ജയപ്രകാശിനു നല്‍കി ആദരിക്കും. തുടര്‍ന്ന് തായമ്പക അരങ്ങേറ്റം. രാത്രി ഏഴിന് കഥകളി. എട്ടിന് കഥകളി ലവണാസുരവധം. തുടര്‍ന്ന് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കലാമണ്ഡലം ഓയൂര്‍ രാമചന്ദ്രനെ ആദരിക്കും. ഒമ്പതിന് കാലകേയ കഥകളി പൂര്‍വഭാഗം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാമണ്ഡലം വിനോദ്, കലാനിലയം മനോജ് എന്നിവര്‍ അവതരിപ്പിക്കും. 10ന് വൈകീട്ട് കാലകേയ കഥകളി ഉത്തരഭാഗം. 11ന് വൈകീട്ട് കഥകളി നളചരിതം രണ്ടാം ദിവസകഥയില്‍ മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായർ എന്നിവര്‍ അവതരിപ്പിക്കും. 12ന് നളചരിതം മൂന്നാം ഭാഗം കലാനിലയം വിജയന്‍, കലാമണ്ഡലം രാജീവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ എന്നിവര്‍ അവതരിപ്പിക്കും. 13ന് നടക്കുന്ന സമാപന സമ്മേളനം രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story