Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇരുചക്ര വാഹനറാലി...

ഇരുചക്ര വാഹനറാലി സംഘടിപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട: വനിതാമതിലി​െൻറ പ്രചാരണാർഥാം ഡി.വൈ.എ.ഫ്ഐ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ യുവതികളുടെ . സ​െൻറ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി ജനാധിപത്യ മഹിള അസോ. ജില്ല പ്രസിഡൻറ് എസ്. നിർമലാദേവി ഫ്ലാഗ്ഓഫ് ചെയ്തു. ഡി.വൈ.എ.ഫ്ഐ ജില്ല കമ്മിറ്റി അംഗം എസ്. കാർത്തിക് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.ബി. സതീഷ് കുമാർ, പ്രസിഡൻറ് സംഗേഷ് ജി.നായർ, ആർ. ഹരീഷ്, അനീഷ്കുമാർ, അനീഷ് വിശ്വനാഥ് എന്നിവർ പങ്കെടുത്തു. നീതു അജിത് സ്വാഗതം പറഞ്ഞു. വനിതാമതിലിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാൻ സി.പി.എം ശ്രമിക്കുന്നതായി ആരോപണം അടൂര്‍: വനിതാമതില്‍ നിര്‍മാണത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാനും അവരില്‍നിന്ന് പണപ്പിരിവു നടത്താനും സി.പി.എം ശ്രമിക്കുന്നതായി ആരോപണം. പങ്കെടുക്കുന്നവര്‍ക്ക് തൊഴിലുറപ്പ് ദിനങ്ങള്‍ കൂടുതല്‍ നല്‍കാമെന്നും ഇല്ലെങ്കില്‍ വായ്പ നിഷേധിക്കുമെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം ഇതുസംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ വ്യാഴാഴ്ച വൈകീട്ട് തൊഴിലുറപ്പ് പണിസ്ഥലത്ത് താന്‍ ചെന്നപ്പോള്‍ അവിടെ ആരെയും കണ്ടില്ലെന്നും തൊഴിലാളികള്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ സി.പി.എം യോഗത്തില്‍ പങ്കെടുക്കുകയുമായിരുന്നുവെന്ന് വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ എസ്. സജിത പഞ്ചായത്ത് സെക്രട്ടറിക്കുനല്‍കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് നാല് പണിസ്ഥലങ്ങളിലും മെംബര്‍ മസ്റ്റർറോള്‍ പരിശോധിച്ച് തൊഴിലാളികള്‍ക്ക് ആബ്‌സൻറ് ഇട്ടു. ആബ്‌സൻറ്രേഖപ്പെടുത്താന്‍ മെംബര്‍ക്ക് അധികാരമില്ലെന്നും പഞ്ചായത്ത് പ്രസിഡൻറ് പ്രീത രമേശും ഓവര്‍സിയര്‍ ഷാജിയും പറഞ്ഞതായും സജിത പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story