Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.ജി.ഒ.യു ജില്ല...

കെ.ജി.ഒ.യു ജില്ല സമ്മേളനം

text_fields
bookmark_border
പത്തനംതിട്ട: കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ ജില്ല സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ പത്തനംതിട്ട എവർഗ്രീൻ കോണ് ടിനൻറൽ ഒാഡിറ്റോറിയത്തിൽ നടക്കും. ബുധനാഴ്ച രാവിലെ 10.30ന് പതാക ഉയർത്തൽ. ഉച്ചക്ക് 2.30ന് ജില്ല കൗൺസിൽ യോഗം. ജില്ല സെക്രട്ടറി ബി. രമേശൻ വാർഷിക റിപ്പോർട്ടും ട്രഷറർ സാമുവൽ എസ്. തോമസ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. വ്യാഴാഴ്ച രാവിലെ 10.30 ന് അടൂർ പ്രകാശ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എ. അബ്ദുൽ ഹാരീസ് അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി പ്രസിഡൻറ് പഴകുളം മധു മുഖ്യാതിഥിയാകും. 11.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എസ്. അജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡൻറ് ആർ. ഷാജികുമാർ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story