Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപിന്നാക്കക്കാരെ ആരാധന...

പിന്നാക്കക്കാരെ ആരാധന സ്വാതന്ത്ര്യത്തിലൂടെ മുഖ്യധാരയിലേക്ക്​ ഉയര്‍ത്തി സന്യാസ ജീവിതം സാമൂഹിക പുരോഗതിക്ക്​ അര്‍പ്പിച്ചു

text_fields
bookmark_border
കോഴഞ്ചേരി: സന്യാസജീവിതം സാമൂഹിക പുരോഗതിക്ക് അര്‍പ്പിച്ച ഈശ്വര ചൈതന്യമാണ് ശ്രീനാരായണഗുരുവെന്ന്് വിശാലാനന്ദ സ്വാമി പറഞ്ഞു. 25ാമത് അയിരൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക ജനവിഭാഗങ്ങളെ ആരാധന സ്വാതന്ത്ര്യത്തിലൂടെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു ശ്രീനാരായണഗുരു. ഇതിനായി അരുവിപ്പുറം മുതല്‍ ക്ഷേത്ര പ്രതിഷ്ഠ നടത്തി. ആരാധനാലയങ്ങള്‍ പൊതുജീവിതത്തി​െൻറ ഭാഗമായതോടെ അറിവി​െൻറ പാതയിലേക്ക് ശ്രീനാരായണഗുരു സമൂഹത്തെ നയിച്ചു. ഇനി നമുക്കാവശ്യം ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാെണന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ഈ ലക്ഷ്യത്തോടെയാണ്. സാമൂഹിക പുരോഗതിക്കായി ആത്മീയതയെയും ശാസ്ത്രത്തെയും സമന്വയിപ്പിച്ചതായിരുന്നു ഗുരു ദര്‍ശനങ്ങെളന്നും വിശാലാനന്ദ സ്വാമികള്‍ പറഞ്ഞു. അയിരൂര്‍ ശ്രീനാരായണ മിഷന്‍ പ്രസിഡൻറ് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി പി.എസ്. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല യൂനിയന്‍ കണ്‍വീനര്‍ അനില്‍ എസ്. ഉഴത്തില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.കെ. ഹരിദാസ്, വിപിന്‍ കൊണ്ടേത്രയില്‍, കെ.എന്‍. മോഹന്‍ ബാബു, പി.ജി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സാഹിത്യ സമ്മേളനം ടി.എൻ. സ്വരാജന്‍ ഉദ്ഘാടനം ചെയ്തു. ടി.പി. ചന്ദ്രശേഖരന്‍, എന്‍. രോഹിദാസന്‍, പി.ജെ. കൊച്ചുമോന്‍ എന്നിവർ സംസാരിച്ചു. കാവ്യലാപനം, ഉപന്യാസം, ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം എന്നീ ഇനങ്ങളില്‍ കുട്ടികളുടെ മത്സരവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story