Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുഴുവന്‍ സമയ...

മുഴുവന്‍ സമയ ഡോക്ടറില്ല; നാറാണംമൂഴി പി.എച്ച്.സി ചികിത്സ തേടുന്നു

text_fields
bookmark_border
വടശേരിക്കര: നാറാണംമൂഴി പഞ്ചായത്ത് പരിധിയിലുള്ള അത്തിക്കയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമല്ലാതായതോടെ രോഗികൾ വലയുന്നു. ശബരിമല തീർഥാടനകാലവുമായി ബന്ധപ്പെട്ടും അല്ലാതെയും പി.എച്ച്.സിയിലെ ഏകഡോക്ടർക്ക് മാറി നിൽക്കേണ്ടി വരുന്നതിനാൽ പലപ്പോഴും ദിവസങ്ങളോളം ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നാണ് പരാതി. പ്രായാധിക്യമുള്ളവരും ജീവിതശൈലീരോഗങ്ങൾക്ക് മരുന്നിനായി എത്തുന്നവരും പല ദിവസങ്ങളിലും ആശുപത്രിയിൽ വന്നശേഷം ഡോക്ടറെ കാണാനാകാതെ മടങ്ങുകയാണ്. അടിച്ചിപ്പുഴ ആദിവാസി മേഖലയിലടക്കമുള്ളവർ ആശ്രയിക്കുന്നത് അത്തിക്കയം പ്രാഥമിക ആരോഗ്യകേന്ദ്രെത്തയാണ്. ആശുപത്രിയോടനുബന്ധിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് കിടത്തിച്ചികിത്സക്കുള്ള കെട്ടിടവും മറ്റും പൂർത്തിയാക്കിയെങ്കിലും ഉപയോഗക്ഷമമായിട്ടില്ല. ചികിത്സക്ക് എത്തുന്നവർ നിരാശരായി മടങ്ങുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരുടെയെങ്കിലും സേവനം ലഭ്യമാക്കേണ്ടതാണ്. കിടത്തിച്ചികിത്സയും അനുബന്ധ സൗകര്യങ്ങളുമാകുന്നതുവരെ കാത്തിരിക്കാതെ പഞ്ചായത്ത് പരിധിയിലെ രോഗികൾക്ക് അടിയന്തര ചികിത്സ സംവിധാനത്തിന് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story