Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഫയര്‍ ഫോഴ്‌സി​െൻറ...

ഫയര്‍ ഫോഴ്‌സി​െൻറ സ്‌കൂബ വാന്‍ ശ്രദ്ധേയമാകുന്നു

text_fields
bookmark_border
പത്തനംതിട്ട: ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ ഇടുങ്ങിയ റോഡിലൂടെ വളരെ പെട്ടെന്ന് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുമായി എത്താന്‍ കഴിയുന്ന ഫയര്‍ ഫോഴ്‌സി​െൻറ സ്‌കൂബ വാന്‍ ശ്രദ്ധേയമാകുന്നു. ടാറ്റ സെനോന്‍ വിഭാഗത്തിൽെപടുന്നതാണ് സ്‌കൂബ വാൻ. ജലാശയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ റബര്‍ ഡിങ്കി െവക്കാനുള്ള സ്റ്റാന്‍ഡ് ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തില്‍ റബര്‍ ഡിങ്കി, ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ പെട്രോള്‍ ടാങ്ക് എന്നിവ െവക്കാനും വളരെ വേഗം ഇത് പുറത്തിറക്കാനും കഴിയും. ജലാശയങ്ങളില്‍ മുങ്ങി പരിശോധന നടത്താനുള്ള സ്‌കൂബ ലൈറ്റുകൾ, സ്‌കൂബ സിലിണ്ടറുകൾ, ലൈഫ് ബോയകൾ, ലൈഫ് ജാക്കറ്റുകൾ, റോപ്പുകൾ എന്നിവയും വാഹനത്തിലുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ പത്തനംതിട്ടക്ക് ലഭിച്ച സ്‌കൂബ വാഹനം പ്രളയസമയത്ത് പമ്പ, വടശേരിക്കര, കോഴഞ്ചേരി, ആറന്മുള, പുല്ലാട്, കോയിപ്രം, ഓമല്ലൂർ, ആറാട്ടുപുഴ എന്നീ ഭാഗങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് വിജയകരമായി ഉപയോഗിച്ചിരുന്നു. പ്രളയത്തിന് ശേഷം 23 രക്ഷാപ്രവര്‍ത്തനങ്ങളിൽ സ്‌കൂബ വാനി​െൻറ സേവനം പ്രയോജനപ്പെടുത്തി. ടി.സി.എസിൽ നിയമനം പത്തനംതിട്ട: ആലപ്പുഴ ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സ​െൻറര്‍ മുഖേന ഐ.ടി രംഗത്തെ പ്രമുഖരായ ടി.സി.എസിലേക്ക് നിയമനം നടത്തുന്നു. 2019ല്‍ ബി.ബി.എ/ബി.എസ്.സി സി.എസ് ആൻഡ് ഐ.ടി / ബി.സി.എ / ബി.കോം / ബി.എ / ബി.ബി.എം / ബി.സി.എസ് / ബി.എ.എഫ് / ബി.ബി.ഐ / ബി.എഫ്.എം ബിരുദം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാർഥികള്‍ക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർഥികള്‍ ഡിസംബര്‍ 26നു മുമ്പ് ആലപ്പുഴ എംപ്ലോയബിലിറ്റി സ​െൻററുമായി ബന്ധപ്പെടണം. ഫോൺ :0477 2230624, 8078828780, 8078222707.
Show Full Article
TAGS:LOCAL NEWS 
Next Story