Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹെവി മോട്ടോർ...

ഹെവി മോട്ടോർ വർക്കേഴ്സ് യൂനിയൻ യൂനിറ്റ് ഉദ്ഘാടനം

text_fields
bookmark_border
കൊടുമൺ: ഹെവി മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.െഎ.ടി.യു അങ്ങാടിക്കൽ യൂനിറ്റ് രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കൽ വടക്ക് വായനശാല ജങ്ഷനിൽ ചേർന്ന യോഗത്തിൽ യൂനിയൻ പ്രസിഡൻറ് കെ.കെ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലീം, യൂനിയൻ ഏരിയ സെക്രട്ടറി എസ്. രാജേഷ്, പ്രസിഡൻറ് ജോൺസൺ, ജില്ല കമ്മിറ്റി അംഗം അരുൺകുമാർ, ശ്യാം സത്യ, ആർ. രാജേഷ്, ഡി. ഉഷാദ് എന്നിവർ സംസാരിച്ചു. ടി. അശോക് കുമാർ സ്വാഗതം പറഞ്ഞു. വനിതാമതിൽ വിളംബര ഘോഷയാത്ര കൊടുമൺ: നവോത്ഥാന സംരക്ഷണ സമിതി കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ഇടത്തിട്ട ജങ്ഷനിൽനിന്ന് ആരംഭിച്ച് കൊടുമൺ ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന നവോത്ഥാനസംഗമം പഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞന്നാമ്മ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സാമൂഹിക സംഘടന പ്രതിനിധികളും ഘോഷയാത്രയിൽ പങ്കെടുത്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് എസ്. ഭദ്രകുമാരി, ജില്ല പഞ്ചായത്ത് അംഗം ബി. സതികുമാരി, സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലിം, കർഷക തൊഴിലാളി യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി എ. വിപിൻകുമാർ, സി.ജി. മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ജെ. ശാരദ, കെ. ഓമനയമ്മ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story