Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇട്ടിയപ്പാറ സ്വകാര്യ...

ഇട്ടിയപ്പാറ സ്വകാര്യ ബസ്​സ്​റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ദുരിതം

text_fields
bookmark_border
റാന്നി: ഇരിപ്പിടങ്ങൾ കൂടി ഇല്ലാതായതോടെ ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ദ ുരിതം. ബസ് ടെര്‍മിനല്‍ പുനരുദ്ധാരണത്തി​െൻറ പേരില്‍ ഉണ്ടായിരുന്ന ഇരിപ്പിടങ്ങള്‍ എടുത്തുകളഞ്ഞു. ദിവസവും ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഇരിപ്പിടമാകുന്നത് ടെര്‍മിനലിലേക്ക് കയറാനുള്ള പടിയാണ്. അടുത്തിടെയാണ് പഴവങ്ങാടി പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡിലെ ബസ് ബേയുടെയും കെട്ടിടത്തി​െൻറയും പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് കരാറായത്. ബസ്ബേയിൽ പൂട്ടുകട്ട പാകലും വെള്ളം ഒഴുകിപ്പോകാന്‍ ഓടയുടെ നിര്‍മാണവും ആയിരുന്നു കരാര്‍ പ്രകാരമുള്ള നിർമാണ പ്രവൃത്തികള്‍. കരാറെടുത്ത വ്യക്തി കെട്ടിടത്തിലെ പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് തറയും ഇരിക്കാനുള്ള കോണ്‍ക്രീറ്റ് െബഞ്ചുകളും ഇടിച്ചുകളഞ്ഞു. ഇടിച്ചുകളഞ്ഞ തറ ഇപ്പോള്‍ ടൈല്‍പാകി മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍, ഇവിടെ സ്ഥാപിക്കുമെന്ന് പറഞ്ഞ ഇരുമ്പ് കസേരകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതോടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ ടെര്‍മിനലില്‍ നില്‍ക്കുകയോ തറയില്‍ ഇരിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. മുമ്പ് ഒരേ നിരപ്പായിരുന്ന തറയില്‍ ഇപ്പോള്‍ രണ്ട് തട്ടായിട്ടാണ് ടൈല്‍ പാകിയിരിക്കുന്നത്. സ്ഥിരം യാത്രക്കാരായ പലരും പഴയ ഓര്‍മയിലെത്തി തട്ടിവീഴുന്നത് പതിവായിരിക്കുകയാണ്. എന്‍ക്വയറി ഓഫിസി​െൻറ ഭാഗത്താണ് തിട്ടയുള്ളത്. ടൈല്‍ പാകി മിനുക്കിയ ടെര്‍മിനലി​െൻറ തൂണുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ പുനരുദ്ധാരണത്തി​െൻറ പിറ്റേന്നുതന്നെ സ്ഥാനംപിടിച്ചു. യാത്രക്കാരുടെ സൗകര്യാർഥം അടിയന്തരമായി ഇരിപ്പിടങ്ങള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story