Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയ നാശം:...

പ്രളയ നാശം: വിദ്യാർഥിനികൾക്ക് കനിവി​െൻറ സ്നേഹസ്പർശം പദ്ധതി

text_fields
bookmark_border
കോഴഞ്ചേരി: പ്രളയത്തിൽ സ്കൂൾ ബാഗും മറ്റും നഷ്ടമായ വിദ്യാർഥിനികൾക്ക് കനിവി​െൻറ സ്നേഹസ്പർശം പദ്ധതിയുമായി ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെയിനബിൾ െഡവലപ്മ​െൻറ് ആൻഡ് ഗവേണൻസ് (ഐ.എസ്.ജി.ഡി)യും രംഗത്തെത്തി. കീഴുകര സ​െൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ നൂറിൽപരം വിദ്യാർഥിനികൾക്ക് പുതിയ സ്കൂൾ ബാഗും ഹൈജീൻ കിറ്റുകളും വിതരണം ചെയ്തു. പ്ലാൻ ഇന്ത്യയുടെ ഹ്യുമാനിറ്റേറിയൻ െറസ്പോൺസ് ടു കേരള ഫ്ലെഡ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നടപടി. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായിരുന്നു ഈ സ്കൂൾ. സ്നേഹസ്പർശം പദ്ധതിയോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ജി.ഡി കോഒാഡിനേറ്റർ ബിജു എസ്. ചക്കാലയിൽ അധ്യക്ഷത വഹിച്ചു. കുര്യൻ മടക്കൽ, പ്രധാനാധ്യാപിക മോളി എം. എബ്രഹാം, ഐ.എസ്.ഡി.ജി ഭാരവാഹികളായ സജിദേവി, ശോഭനാകുമാരി, സജിത് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story