Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിതാമതിലിനായി...

വനിതാമതിലിനായി പാഴാക്കുന്നത്​ 1000 വീട്​ നിര്‍മിക്കാവുന്ന തുക -എം.കെ. മുനീര്‍

text_fields
bookmark_border
പത്തനംതിട്ട: വനിതാമതിലിനായി 1000 വീട് നിര്‍മിക്കാവുന്ന 50 കോടി രൂപയാണ് സര്‍ക്കാര്‍ പാഴാക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എൽ.എ. നികുതി പണംകൊണ്ട് പ്രളയത്തില്‍ തകര്‍ത്ത കേരളത്തെ കെട്ടിപ്പടുക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ പണം ധൂർത്തടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് യുവജന യാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീർ. വര്‍ഗീയത പരസ്യമായി പ്രകടിപ്പിച്ച വെള്ളാപ്പള്ളി നടേശ​െൻറ സര്‍ട്ടിഫിക്കറ്റ് തിനിക്ക് ആവശ്യമില്ലെന്നും മുനിർ പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ മഹാനായിരുന്നെന്നും മകന്‍ അല്‍പനാണെന്നുമാണ് വെള്ളാപ്പള്ളി നടേശ​െൻറ പ്രതികരണം. തുഷാര്‍ വെള്ളാപ്പള്ളിക്ക് ത​െൻറ പിതാവിനെക്കുറിച്ച് അങ്ങനെ പറയാനാകില്ല. തന്നെ അൽപെനന്ന് വിളിച്ച വെള്ളാപ്പള്ളിക്ക് ആ വിശേഷണം സ്വര്‍ണത്തളികയില്‍ വെച്ച് അല്‍പം പഞ്ചസാരയും വിതറി തിരിച്ചേല്‍പിക്കുന്നു. കോഴിക്കോട്ട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ഇറങ്ങി മരിച്ച സി.ഐ.ടി.യു അനുഭാവിയായ നൗഷാദിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ധനസഹായം നല്‍കിയപ്പോള്‍ വര്‍ഗീയവിഷം തുപ്പിയ വെള്ളാപ്പള്ളി നടേശനും ബാബരി പള്ളി പൊളിച്ച കര്‍സേവകനായ സുഗുണനും നേതൃത്വം നല്‍കുന്ന മതിലിനെ വര്‍ഗീയ മതിലെന്നല്ലാതെ എന്തുവിളിക്കും. മന്നത്ത് പദ്മനാഭന്‍ എന്ന നവോത്ഥാന നായകനെ പോലും വെള്ളാപ്പള്ളി പറയുന്നതനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവഹേളിക്കുകയാണെന്നും മുനീർ പറഞ്ഞു. എല്ലാ മത ജാതികളില്‍പെട്ടവര്‍ മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് നല്‍കുന്ന വരവേല്‍പ് ആശാവഹമാണെന്നും എം.കെ. മുനീര്‍ പറഞ്ഞു. യൂത്ത് ലീഗ് യുവജന യാത്രക്ക് വൻ വരവേല്‍പ് പത്തനംതിട്ട: 'വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ' പ്രമേയത്തോടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന യുവജന യാത്രക്ക് പത്തനംതിട്ടയില്‍ ആവേശകരമായ വരവേല്‍പ്. കുമ്പഴ ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച യാത്രയില്‍ നൂറുക്കണക്കിന് പ്രവർത്തകര്‍ അണിനിരന്നു. വൈറ്റ് ഗാര്‍ഡ് പരേഡി​െൻറയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് നഗരത്തിലേക്ക് വരവേറ്റത്. പത്തനംതിട്ടയില്‍ നടന്ന സ്വീകരണ സമ്മേളനത്തിൽ മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുറഹ്മാൻ വെല്ലൂർ, ജാഥ ക്യാപ്റ്റൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, വൈസ് ക്യാപ്റ്റൻ പി.കെ. ഫിറോസ്, എം.എ. സമദ്, നജീബ് കാന്തപുരം, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുറഹ്മാൻ, ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, നിയാസ് റാവുത്തർ, റഫീഖ് ചാമക്കാല, പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ എ. സഗീര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story