Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ലൈവ്​-1

പത്തനംതിട്ട ലൈവ്​-1

text_fields
bookmark_border
പാരമ്പര്യത്തി​െൻറ കേക്ക് പെരുമ പത്തനംതിട്ട: ക്രിസ്മസ് ആഘോഷങ്ങൾക്കും ന്യൂ ഇയറിനുമായി പരമ്പരാഗത രീതിയിൽ െവെവിധ്യമാർന്ന കേക്കുകൾ തേടി ഇന്നും ആളുകൾ പഴയ ബേക്കറികളിൽ എത്തുന്നു. പണ്ട് വീടുകളിൽ േകക്കുണ്ടാക്കുമായിരുന്നു. ഇന്നതിന് ആർക്കും െമനക്കെടാൻ വയ്യ. നൂറുകണക്കിന് കമ്പനികളുടെ കേക്കുകൾ വിപണിയിലുണ്ട്. എങ്കിലും പഴയ പ്രതാപംതോടി ബേക്കറികളിൽ എത്തുന്നവരുണ്ട്. കുമ്പഴ റോയൽ ബേക്കറി ഇത്തരത്തിലുള്ള ഒന്നാണ്. കേക്ക് വിപണിയിൽ അരനൂറ്റാണ്ടിൽ അധികമായി രുചിയുടെ പാരമ്പര്യം നിലനിർത്തുന്നു എന്ന പ്രത്യേകതയാണ് ഇവർക്ക്. ചിരട്ടക്കനലി​െൻറ ചൂടിൽ ബോർമയിലാണ് കേക്ക് തയാറാക്കുന്നത്. ഇലക്ട്രിക് ഒാവൻ ഉൾെപ്പടെ ആധുനിക യന്ത്രസാമഗ്രികൾ കടന്നുവന്നതോടെ ബേക്കറികൾ ബോർമ ഉപേക്ഷിച്ചുകഴിഞ്ഞു. ബോർമയിലെ കനത്ത ചൂടും സഹിച്ച് ജോലി ചെയ്യാനും ആളെ കിട്ടാതായി. 65 വർഷം മുമ്പ് ഇപ്പോഴത്തെ ഉടമ ഷിബിയുടെ വല്യപ്പൻ കുമ്പഴ വടക്ക് പുന്നമൂട്ടിൽ എബ്രഹാമാണ് ബേക്കറിക്ക് തുടക്കമിട്ടത്. അന്ന് വീടിനോട് ചേർന്നായിരുന്നു ബോർമ. വീടുകളിലും കടകളിലും നടന്നുപോയാണ് സാധനങ്ങൾ വിറ്റിരുന്നത്. ഇപ്പോൾ മൂന്നാം തലമുറയാണ് ബേക്കറി നടത്തുന്നത്. പഴയ തനിമ ഒട്ടും നഷ്ടപ്പെടാതെയാണ് കേക്ക് നിർമാണം. അതുകൊണ്ട് ഒാരോ ക്രിസ്മസ് കാലത്തും ധാരാളം ആളുകൾ കേക്ക് വാങ്ങാൻ എത്തുന്നുണ്ട്. യാതൊരു കൃത്രിമ പദാർഥങ്ങളും ചേർക്കാറില്ല. വർഷങ്ങളായി ആലപ്പുഴ സ്വദേശി സിജോപ്പനാണ് മുഖ്യ ഷെഫ്. സഹായിയായി വാഴമുട്ടം സ്വദേശി പ്രദീപുമുണ്ട്. ചിരട്ടക്ക് പലപ്പോഴും ക്ഷാമം നേരിടുന്നതായി ഷിബി പറയുന്നു. ഒരു ടൺ ചിരട്ടക്ക് 11,000 രൂപയാണ് വില. ഇപ്പോൾ ഇൗരാട്ടുപേട്ടയിൽനിന്നാണ് ഇവ വാങ്ങുന്നത്. ക്രിസ്മസ് കാലത്ത് പ്ലം കേക്കിനാണ് ആവശ്യക്കാർ ഏറെയുള്ളത്. നട്സ്കേക്ക്, റിച്ച്പ്ലം കേക്ക്, പൈനാപ്പിൾ കേക്ക്, മാർബിൾ കേക്ക്, ഒാറഞ്ച് കേക്ക്, െവെറ്റ് കേക്ക്, കാരറ്റ് കേക്ക്, ഷുഗർഫ്രീ കേക്ക് തുടങ്ങി വൈവിധ്യമാർന്നവ ഇവിടെ തയാറാക്കുന്നുണ്ട്. പടം PTL151 cake a കുമ്പഴ റോയൽ ബേക്കറിയിലെ കേക്ക് PTL152 cake borma A കുമ്പഴ റോയൽ ബേക്കറിയിലെ ബോർമ
Show Full Article
TAGS:LOCAL NEWS 
Next Story