Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൻ.ആർ.ഇ.ജി വർക്കേഴ്സ്...

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പോസ്​റ്റ്​ ഒാഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പത്ത നംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച്‌ നടത്തി. ജില്ല സെക്രട്ടറി ആർ. സനൽകുമാർ ഉദ്‌ഘാടനം ചെയ്തു. തൊഴിലുറപ്പ് കൂലി ഇനത്തിൽ കേരളത്തിന് ലഭിക്കാനുള്ള 680 കോടി കുടിശ്ശിക ഉടൻ അനുവദിക്കുക. പ്രളയത്തെ തുടർന്ന് ഉറപ്പ് നൽകിയ 150 തൊഴിൽ ദിനങ്ങൾ അനുവദിക്കുക. തൊഴിലുറപ്പ് സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാക്കുക. തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക. ഇൻഷുറൻസ് രണ്ടുലക്ഷം രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പത്തനംതിട്ട ഏരിയ കമ്മിറ്റി ആക്ടിങ് സെക്രട്ടറി പി.ജി. പ്രസാദ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് വി. പൊന്നമ്മ അധ്യക്ഷത വഹിച്ചു. അൻസാരി എസ്. അസീസ്‌, നഗരസഭ കൗൺസിലർ ആർ. ഹരീഷ്, ചെന്നീർക്കര പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ്‌ എന്നിവർ സംസാരിച്ചു. എം.എൻ. സോമരാജൻ നന്ദി പറഞ്ഞു. റാന്നി: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ റാന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ റാന്നി ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ചും ധർണയും യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗീത സുരേഷ് അധ്യക്ഷത വഹിച്ചു. വിപിൻ മാത്യു, ഓമന രാജൻ, വി.ജി. റെജി, ബിനോയ് കുര്യാക്കോസ്, നിഷ രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story