Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭീമൻ കാച്ചിൽ...

ഭീമൻ കാച്ചിൽ വിളവെടുത്ത്​ റെജി

text_fields
bookmark_border
റാന്നി: ഭീമൻ കാച്ചിൽ വിളയിച്ച് യുവ കർഷകൻ. റാന്നി അങ്ങാടി പുല്ലൂപ്രം കടക്കേത്ത് വീട്ടിൽ റെജി ജോസഫി​െൻറ കൃഷിയിട ത്തിൽനിന്ന് ബുധനാഴ്ച കിളച്ചെടുത്തത് 110 കിലോയുള്ള കാച്ചിൽ. അഞ്ചു പണിക്കാരുടെ സഹായത്തോടെയാണ് കാച്ചിൽ കുഴിയിൽനിന്ന് പുറത്തെടുത്തത്. റാന്നി പുല്ലൂപ്രത്തെ കേബിൾ ഓപറേറ്റർകൂടിയായ റെജി വമ്പൻ വെണ്ടക്ക വിളവെടുത്ത് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്. ഡിസംബർ 27 മുതൽ 30 വരെ കൃഷി വകുപ്പ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തുന്ന വൈഗ എന്ന എക്സിബിഷനിൽ കാച്ചിലുമായി പ്രദർശനത്തിന് എത്താൻ റെജിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story