Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജീവനക്കാര്‍ പണിമുടക്ക് ...

ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കി

text_fields
bookmark_border
പത്തനംതിട്ട: കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിെര ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കി​െൻറ ഭാഗമായി ആക്ഷൻ കൗൺസിലി​െൻറയും അധ്യാപക-സർവിസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് നോട്ടീസ് നൽകി. ജില്ല കേന്ദ്രത്തില്‍ കലക്ടര്‍ക്കും താലൂക്ക് കേന്ദ്രങ്ങളില്‍ അതത് തഹസില്‍ദാ‍ർമാര്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. പരിപാടിയുടെ ഭാഗമായി ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും പ്രകടനവും യോഗവും നടത്തി. കലക്ടറേറ്റിൽ നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ജി.കെ. പ്രദീപ് (സമരസമിതി), എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം ഡി. സുഗതൻ, ബിനു (കെ.ജി.ഒ.എ), കെ. മോഹനൻ (കെ.എസ്.ടി.എ) എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി സി.വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ. അനിൽ, എസ്. രാജേഷ്, ആർ. പ്രവീൺ, പി.ജി. ശ്രീരാജ് എന്നിവർ സംസാരിച്ചു. അടൂരിൽ സമരസമിതി നേതാവ് മാത്യൂ വർഗീസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയശ്രീ, രവിചന്ദ്രൻ, പി.ടി. വേണുഗോപാലൻ നായർ, കെ. സജികുമാർ, എസ്. നൗഷാദ് എന്നിവർ സംസാരിച്ചു. കോന്നിയിൽ ജോയൻറ് കൗൺസിൽ ജില്ല സെക്രട്ടറി ആർ. രമേശ് ഉദ്ഘാടനം ചെയ്തു. എസ്. ബിനു, എസ്. ജ്യോതിഷ്, ഡോ. ശുഭ പരമേശ്വരൻ, ജി. ബിനുകുമാർ, എസ്. ശ്യാംകുമാർ, എസ്. ബിജു, സി. അലക്സ് എന്നിവർ സംസാരിച്ചു. മല്ലപ്പള്ളിയിൽ എൻ.ജി.ഒ യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി മാത്യു എം. അലക്സ് ഉദ്ഘാടനം ചെയ്തു. ഹരിഹരൻ, കെ.പി. രാജേന്ദ്രൻ, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. റാന്നിയിൽ കെ.ജി.ഒ.എ ജില്ല സെക്രട്ടറി ഡോ. ബി.എൻ. ഷാജി ഉദ്ഘാടനം ചെയ്തു പി.എസ്. മനോജ്, എം.എസ്. വിനോദ്, ടി.കെ. സജി, ജെ.പി. ബിനോയി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story