Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡോക്‌ടേഴ്‌സ്‌...

ഡോക്‌ടേഴ്‌സ്‌ ​െലയ്​നിലെ കലുങ്ക്‌ തുറന്നു കൊടുത്തു

text_fields
bookmark_border
പത്തനംതിട്ട: 70 വര്‍ഷത്തിന്‌ ശേഷം പുനർനിര്‍മിച്ച ഡോക്‌ടേഴ്‌സ്‌ ലെയ്ൻ-പീപിള്‍സ്‌ ക്ലിനിക് റോഡിലെ കലുങ്ക്‌ ഗതാഗതത്തിന് തുറന്നു കൊടുത്തു. നഗരസഭ ചെയര്‍പേഴ്‌സൻ ഗീത സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ കൗണ്‍സിലർ പി.കെ. ജേക്കബ്‌ അധ്യക്ഷത വഹിച്ചു. 30 ലക്ഷം രൂപ മുടക്കിയാണ്‌ ആധുനിക രീതിയിൽ കലുങ്ക്‌ പുനർനിര്‍മിച്ചത്‌. ഇേതാടൊപ്പം റോഡും പുനരുദ്ധരിച്ചു. ഓട ഒഴിവാക്കി വീതി കൂട്ടിയാണ്‌ റോഡ്‌ പുനരുദ്ധരിച്ചത്‌. നഗരസഭ മുൻ ചെയര്‍പേഴ്‌സൻ രജനി പ്രദീപ്‌, കൗണ്‍സിലര്‍മാരായ സിന്ധു അനിൽ, കെ. ജാസിംകുട്ടി, സജി കെ. സൈമൺ, വി. മുരളീധരൻ, വി.ആർ. ജോണ്‍സൺ, നഗരസഭ ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story