Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹർത്താൽ ബഹിഷ്കരിക്കാൻ...

ഹർത്താൽ ബഹിഷ്കരിക്കാൻ ഹോട്ടൽ റസ്​റ്റാറൻറ്​ അസോ. തീരുമാനം

text_fields
bookmark_border
അടൂർ: പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹർത്താലുകൾ ബഹിഷ്കരിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ കേരള ഹോട്ടൽ റസ്റ്റാറ ൻറ് അസോ. ജില്ല വാർഷിക പൊതുയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡൻറ് രാജമാണിക്യം അധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി. ദിലീപ് സി.മൂലയിൽ ഇൻഷുറൻസ് പദ്ധതിയും കെ.എം. രാജ മെംബർഷിപ് വിതരണവും ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷരീഫ്, സുനു ഫിലിപ്, ശശി ഐസക്, സജികോശി, രാജേഷ് ജി.നായർ, നവാസ് തനിമ, നന്ദകുമാർ, ലിസി അനു, ബാലകൃഷ്ണകുറുപ്പ്, സക്കീർശാന്തി തുടങ്ങിയവർ സംസാരിച്ചു. ഹോട്ടലുകൾക്കുള്ള ജി.എസ്.ടി ഒരു ശതമാനമായി നിജപ്പെടുത്തുക, ഹോട്ടലുകളെ ചെറുകിട വ്യവസായമായി പ്രഖ്യാപിക്കുക, അനധികൃത ഭക്ഷണശാലകൾ നിരോധിക്കുക എന്നിവ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഭാരവാഹികൾ: പ്രസാദ് ആനന്ദഭവൻ (പ്രസി) രാജമാണിക്യം കോന്നി (സെക്ര), രാജേഷ് ജി.നായർ (ട്രഷ) സജി കോശി ജോർജ് (വർക്കിങ് പ്രസി) ശശി ഐസക്, രവീന്ദ്രകുമാർ, എം.കെ. മുരുകൻ (വൈസ് പ്രസി), ലിസി അനു, സക്കീർ ശാന്തി, സുനു ഫിലിപ്, തമ്പിച്ചൻ ടീന (ജോ. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story