Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപീപ്പിൾസ്​ ഫൗ​​ണ്ടേഷ​ൻ ...

പീപ്പിൾസ്​ ഫൗ​​ണ്ടേഷ​ൻ പ്രവർത്തനം മാതൃകപരം -വീണ ജോർജ്​

text_fields
bookmark_border
പത്തനംതിട്ട: പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തനം മാതൃകാപരമെന്ന് വീണ ജോർജ് എം.എൽ.എ പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ കേരളയ ുടെ പ്രളയക്കെടുതി പുനരധിവാസ പദ്ധതിയുടെ ജില്ല പ്രഖ്യാപനവും സ്വയംതൊഴിൽ സഹായവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രളയംമൂലം തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ സർക്കാറിനോെടാപ്പം എൻ.ജി.ഒകളുടെ പ്രവർത്തനവും അനിവാര്യമാണ്. ഇൗ മേഖലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ബഷീർ ഫാറൂഖി അധ്യക്ഷതവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സാദിഖ് ഉളിയിൽ വിശദീകരണം നടത്തി. സ്വയംതൊഴിൽ സഹായ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി നടത്തി. കാർഷിക ദുരിതാശ്വാസ സഹായ വിതരണം വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അജി പാലവിള നിർവഹിച്ചു. ഭവന അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി സഹായ വിതരണം സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഷിഹാബ് കാസിം, എസ്.െഎ.ഒ ജില്ല പ്രസിഡൻറ് ഷിയാസ് പന്തളം എന്നിവർ നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കൺവീനർ ടി.എസ്. അബ്ദുൽ ഹമീദ് സ്വാഗതവും മേഖല കോഒാഡിനേറ്റർ കെ. അഫ്സൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story