Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയാക്കോബായ സഭയുടെ...

യാക്കോബായ സഭയുടെ നഷ്​ടപ്പെട്ട പള്ളികൾ തിരിച്ചുപിടിക്കും -യൂഹാനോൻ മാർ മിലിത്തിയോസ്

text_fields
bookmark_border
പത്തനംതിട്ട: പൂർവപിതാക്കൾ ഉണ്ടാക്കിയ പള്ളികളിൽ കയറിക്കൂടി പള്ളിയും സ്വത്തുക്കളും കൈയടക്കുകയെന്നതാണ് ഓർത്തഡോക്സ് സഭ യുടെ ലക്ഷ്യമെന്നും അതി​െൻറ തെളിവാണ് ഭുരിപക്ഷം വരുന്ന വിശ്വാസികളെ പുറത്താക്കി പള്ളികൾ പിടിച്ചടക്കുന്നതെന്നും തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. യാക്കോബായ സുറിയാനി സഭ നഷ്ടപ്പെട്ട എല്ലാ പള്ളികളും തിരിച്ചുപിടിക്കുമെന്നും സഭ പിന്നോട്ടല്ല, മുന്നോട്ടുള്ള കുതിപ്പാണ് ഇനി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ യാക്കോബായ സുറിയാനി സഭ നടത്തിയ പ്രാർഥന യാത്രയുടെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പാരമ്പര്യവും പൗരോഹിത്യവും ചരിത്രവും അറിയാവുന്നവർ പറഞ്ഞിട്ടുപോലും അത് കേൾക്കാൻ തയാറാകാതെ കോടതി വിധികളിലാണ് അഭയം തേടുന്നത്. ദൈവവചനമല്ല അവരുടെ ലക്ഷ്യവും മാർഗവും. പരുമലയിലും അടുത്ത ഞായറാഴ്ച പ്രാർഥനയാത്ര നടത്തുമെന്ന് ഗീവർഗീസ് മാർകൂറിലോസ് മെത്രാപ്പോലീത്തയും വ്യക്തമാക്കി. പത്തനംതിട്ട സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽനിന്നാണ് പ്രാർഥനയാത്ര ആരംഭിച്ചത്. വൈദികരും നുറുകണക്കിനു വിശ്വാസികളും റാലിയിൽ പങ്കെടുത്തു. പ്രതിഷേധ യോഗത്തിൽ യൂഹാനോൻ മാർമിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസ്യോസ്, ഗീവർഗീസ് മാർ കൂറിലോസ്, പീറ്റർ കെ. ഏലിയാസ്, ഫാ. എബി സ്റ്റീഫൻ, ഫാ. റോയി ചാക്കോ, ജോസ് പനച്ചക്കൽ, ബിനു വാഴമുട്ടം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story