Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി താലൂക്ക്...

റാന്നി താലൂക്ക് ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രം തുറന്നു

text_fields
bookmark_border
റാന്നി: മയക്കുമരുന്നുകളുടെ മായികവലയത്തിൽപെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ക ഴിയണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. വിമുക്തിയുടെ ഭാഗമായി റാന്നി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ലഹരിവിമോചന കേന്ദ്രത്തി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എക്സൈസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് പിടിച്ചെടുത്തത് 600 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ്. ഈ സാഹചര്യം പരിഗണിച്ച് മയക്കുമരുന്നി​െൻറ വ്യാപനം തടയുന്നതിനായി പൊതുജനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെയെല്ലാം ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും സൗകര്യം കൂടിയ ലഹരിവിമോചന കേന്ദ്രമാണ് റാന്നി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 1000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 600 കോടിയും ഈ വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുന്നതാണ്. 2014ൽ 900 ആയിരുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം 2018 ആയപ്പോഴേക്കും 12,000 ആയി വര്‍ധിച്ചത് മയക്കുമരുന്ന് ഉപയോഗത്തി​െൻറ വ്യാപ്തി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ പി.ബി. നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജാമധു, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കെ. ചന്ദ്രപാലന്‍, ദക്ഷിണ മേഖലാ ജോയൻറ് എക്‌സൈസ് കമീഷണര്‍ കെ.എ. ജോസഫ്, അസി. എക്‌സൈസ് കമീഷണര്‍ എം. അന്‍സാരി ബീഗു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശശികല രാജശേഖരന്‍, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.എസ്. നന്ദിനി, ഗ്രാമപഞ്ചായത്ത് അംഗം സി.ജി. വേണുഗോപാല്‍, പി.ആര്‍. പ്രസാദ്, ബേബിച്ചന്‍ വെച്ചൂച്ചിറ, പ്രഫ. തോമസ് അലക്‌സ്, അഡ്വ.ഷൈന്‍ ജി. കുറുപ്പ്, കെ.ആര്‍. ഗോപാലകൃഷ്ണന്‍, പാപ്പച്ചന്‍ മേപ്രത്ത് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story