Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമാണത്തിലെ അപാകത;...

നിർമാണത്തിലെ അപാകത; ഇട്ടിയപ്പാറ ബസ് ടെർമിനലിൽ അപകട സാധ്യത

text_fields
bookmark_border
റാന്നി: ഇട്ടിയപ്പാറ ബസ് ടെർമിനൽ അപകടക്കെണിയിൽ. യാത്രക്കാർ ശ്രദ്ധിച്ച് കയറിയില്ലെങ്കിൽ കേബിളുകളിൽ കുരുങ്ങി വ ീഴും. നിർമാണത്തിലെ അപാകതയാണ് കാരണം. സമീപത്തെ ഇൻഫർമേഷൻ കൗണ്ടറിനടുത്ത് ഉയർന്ന് നിൽക്കുന്ന പടിയിൽ തട്ടി വീഴാനും സാധ്യതയുണ്ട്. ടെർമിനലിൽ തൂങ്ങിക്കിടക്കുന്ന കേബിളുകളും കൗണ്ടറിനു സമീപം ശ്രദ്ധയിൽപെടാത്ത വിധം തറ ഉയർന്നു നിൽക്കുന്നതുമാണ് ഭീഷണിയാകുന്നത്. ചുറ്റിക്കെട്ടിയ നിലയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകളാണ് ഏറെ അപകടകരം. ബസ് വരുന്നതും നോക്കി സ്റ്റാൻഡിലേക്ക് വരുന്ന യാത്രക്കാർ ഇതിൽ കുരുങ്ങുന്നത് പതിവാണ്. കഴുത്തിൽ കുരുങ്ങുംവിധം താഴ്ചയിലാണിവ കിടക്കുന്നത്. ഇൻഫർമേഷൻ കൗണ്ടറിനു സമീപം തറ ഉയർന്നു നിൽക്കുന്നതിൽ തട്ടി യാത്രക്കാർ വീഴുന്നതും പതിവായിരിക്കുകയാണ്. സ്റ്റാൻഡിലെ പുനരുദ്ധാരണ ഭാഗമായി ടൈൽസ് പാകിയപ്പോഴാണ് കൗണ്ടറിനടുത്ത് തറ ഉയർത്തിയത്. രണ്ടുഭാഗത്തും ഒരേ നിറമായതിനാൽ ശ്രദ്ധിച്ചു വന്നില്ലെങ്കിൽ പടി കാണില്ല. യാത്രക്കാർ വീഴുന്നത് പതിവായപ്പോൾ പടിയോട് ചേർന്ന് ഒരു കുഴൽ വെച്ചിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ചാണ് സ്റ്റാൻഡും പരിസരവും നവീകരിച്ചത്. എന്നാൽ, അപകടം ഒഴിവാക്കാൻ ശ്രദ്ധിച്ചില്ല.
Show Full Article
TAGS:LOCAL NEWS 
Next Story