Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅതിരുങ്കല്‍-പോത്തുപാറ...

അതിരുങ്കല്‍-പോത്തുപാറ റോഡ് തകര്‍ച്ച യാത്രദുരിതം വര്‍ധിപ്പിക്കുന്നു

text_fields
bookmark_border
കോന്നി: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അതിരുങ്കല്‍-പോത്തുപാറ റോഡ് തകര്‍ന്നത് യാത്രക്ലേശം വര്‍ധിപ്പിക്കുന്നു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, ഒമ്പത് വാര്‍ഡുകളില്‍ കൂടിയാണ് റോഡ് കടന്നുപോകുന്നത്. ഒരു വര്‍ഷമായി തകര്‍ന്ന റോഡില്‍ ചെറിയ വാഹനങ്ങള്‍ക്ക് പോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ക്രഷര്‍ യൂനിറ്റുകളില്‍നിന്നുള്ള ടിപ്പറുകള്‍ നിയന്ത്രണമില്ലാതെ ഭാരം കയറ്റി യാത്ര ചെയ്യുന്നതാണ് തകര്‍ച്ചക്ക് കാരണമായതെന്ന് ജനം പറയുന്നു. വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവമാണ്‍. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്. ടിപ്പറുകള്‍ക്ക് മുമ്പ് സമയക്രമം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതെന്നും പാലിക്കാറില്ല. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തി​െൻറ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍നിന്നാണ് അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ അധികവും കടന്നുപോകുന്നത്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ നിരവധി ബസുകളും ഇതുവഴി കടന്ന് പോകുന്നുണ്ട്. ആയിരത്തിലധികം വലുതും ചെറുതുമായ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്‌. കോന്നി, പത്തനാപുരം ഭാഗങ്ങളില്‍നിന്ന് വരുന്ന സ്കൂള്‍ ബസുകളും ഇതുവഴി കടന്ന് പോകുന്നുണ്ട്. തകര്‍ന്ന റോഡിലെ പൊടിപടലങ്ങള്‍ വിദ്യാർഥികള്‍ക്കു ഉള്‍പ്പെടെ ശ്വാസം മുട്ടല്‍പോലെയുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചു കിടക്കുന്ന അതിരുങ്കല്‍-മാങ്കോട് റോഡും തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ജില്ലയില്‍ ആദ്യമായി പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം നിർമിച്ച റോഡാണിത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story