Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരിങ്ങാലിപ്പാടത്തെ...

കരിങ്ങാലിപ്പാടത്തെ നെൽകൃഷി വ്യാപിപ്പിക്കുന്നു

text_fields
bookmark_border
പന്തളം: കരിങ്ങാലിപ്പാടത്തെ നെൽകൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നു. ഏറെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ തവണയ ാണ് കഴിങ്ങാലി പാടം പച്ചവിതച്ചത്. തരിശുനില കൃഷിപദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം കൂടുതൽ നിലങ്ങളിലേക്ക് കൃഷി വർധിപ്പിക്കാനാണ് കൃഷിവകുപ്പി​െൻറ പദ്ധതി. ഇതിനായി കുട്ടനാട്ടിൽനിന്നുള്ള കർഷകരുടെ സാങ്കേതിക സഹായവും കൃഷിവകുപ്പ് തേടുന്നുണ്ട്. വർഷങ്ങളായി തരിശുകിടന്ന കണ്ടൻ ചാത്തനും കതിരക്കോടും വല്യക്കൊല്ലായുടെ തരിശുകിടന്ന ഭാഗവുമെല്ലാം ഇത്തവണ നെല്ലുനിരക്കും. ചിറ്റിലപ്പാടം കഴിഞ്ഞ വർഷത്തെപ്പോലെതന്നെ മുഴുവൻ സ്ഥലത്തും കൃഷിയുണ്ട്. മറുനാടൻ തൊഴിലാളികളാണ് കൂടുതലും കൃഷിക്കെത്തുന്നത്. വരമ്പുവെട്ടാനും പൂട്ടിയടിക്കാനും നിലം ഒരുക്കാനും ഞാറുനടാനുമെല്ലാം അവർ നാട്ടുകാരായ കർഷകരെപ്പോലെ വൈദഗ്ധ്യം നേടിക്കഴിഞ്ഞു. കഴിഞ്ഞവർഷവും ചിറ്റിലപ്പാടത്ത് ഞാറുനട്ടത് മറുനാടൻ തൊഴിലാളികളാണ്. തരിശുനിലത്തിൽ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം 300 എക്കറിലധികം പാടം കൃഷിചെയ്തിരുന്നു. ഇതി​െൻറ രണ്ടാം ഘട്ടമായാണ് ഈ വർഷം തരിശുകിടന്ന പാടങ്ങളിൽ കൃഷിയിറക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ കരിങ്ങാലിപ്പാടത്തി​െൻറ ഭാഗമായ ചിറ്റിലപ്പാടത്ത് വിത്തിറക്കിയാണ് ആറന്മുള മാതൃകയിലുള്ള നെൽകൃഷി പുനരുജ്ജീവന പദ്ധതി കരിങ്ങാലിപ്പാടത്ത് തുടങ്ങിയത്. 50 ലക്ഷം രൂപക്കുള്ള പണികളും ചെയ്തു. തരിശുകിടക്കുന്ന പാടത്തെ കൃഷി യോഗ്യമാക്കാൻ ആദ്യം അടിസ്ഥാന സൗകര്യമൊരുക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം തുറന്നുവിട്ട് കളയാനും കൃഷിയാരംഭിച്ചാൽ വെള്ളം ആവശ്യത്തിനുപയോഗിക്കാനും കരിങ്ങാലിപ്പാടത്തെ തോടുകൾ വൃത്തിയാക്കേണ്ടതുണ്ട്. 18 കൈവഴികളുള്ള വലിയതോടാണ് പ്രധാനം. വലിയതോട് നന്നാക്കിയാൽ ചിറമുടി, മണത്തറ പാടശേഖരങ്ങളിൽ ആദ്യംതന്നെ കൃഷിയിറക്കാനാകുമെന്നതിനാൽ മണത്തറ പാടത്തേക്കുള്ള തോട് ആഴംകൂട്ടുകയും വലിയതോട്ടിലെ ചീപ്പ് നന്നാക്കുകയും ചെയ്തിരുന്നു. കരിങ്ങാലിപ്പാടെത്ത പ്രധാന പ്രശ്നം വെള്ളം വറ്റിച്ച് കൃഷിയിറക്കുന്നതു തന്നെയാണ്. വർഷകാലത്ത് പാടത്ത് നിറഞ്ഞുനിൽക്കുന്ന വെള്ളം ആറ്റിലേക്ക് അടിച്ചുവറ്റിച്ച ശേഷം മാത്രമേ പൂട്ടിയടിച്ച് നിലമൊരുക്കി കൃഷി തുടങ്ങാൻ കഴിയുകയുള്ളൂ. പഴമക്കാരുടെ കണക്കനുസരിച്ച് വൃശ്ചിക കാർത്തികക്കാണ് കൃഷിയിറക്കേണ്ടത്. വിഷുവിനോടടുപ്പിച്ച് കൊയ്ത്ത് നടത്തുകയും ചെയ്യാം. എന്നാൽ, വെള്ളം വറ്റിക്കാനുള്ള മാർഗം ഇവിടെയില്ല. വലിയതോട്ടിലേക്കുള്ള ഇരുട്ടടിതോട് നന്നാക്കി പമ്പുപയോഗിച്ച് വെള്ളം വറ്റിച്ചാൽ ഒരുമാസം മുമ്പ് കൃഷിയിറക്കുകയും ചെയ്യാം. കൃഷിയിറക്കാൻ താമസിച്ചാൽ കൊയ്ത്ത് മഴക്കാലത്തേക്ക് നീങ്ങും. ഇത് കൃഷി നാശത്തിനും കൊയ്ത്ത് വെള്ളത്തിലാകാനും കാരണമാകും.
Show Full Article
TAGS:LOCAL NEWS 
Next Story